അഭ്യൂഹങ്ങള്‍ക്ക് വിരാമം; കമല്‍ഹാസന്റെ പാര്‍ട്ടി ഉടന്‍
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് ഈമാസം അവസാനത്തോടുകൂടി താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍. ഓണ്‍ലൈന്‍ മാധ്യമമായ ദി ക്വിന്റിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. നല്‍കുന്ന വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത ജനപ്രതിനിധികളെ പുറത്താക്കാനുള്ള സംവിധാനമുണ്ടായാലേ ഇന്ത്യന്‍ രാഷ്ട്രീയം രക്ഷപ്പെടുകയുള്ളു. വോട്ട് ചെയ്ത് വിജയിപ്പിച്ച് അവരെ പുറത്താക്കാനായി അഞ്ചുവര്‍ഷം കാത്തിരിക്കുന്ന സ്ഥിതി മാറണമെന്നും സ്വന്തം വീട് വൃത്തിയാക്കിയ ശേഷമേ അയല്‍പക്കങ്ങളിലേക്ക് കടക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ശരിയായ നടപടിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പണിയെടുക്കാത്ത എംഎല്‍എമാര്‍ക്ക് ശമ്പളം കൊടുക്കരുതെന്ന് തമിഴ് സിനിമാതാരം കമല്‍ഹാസന്‍. സമരം ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളം വെട്ടിക്കുറക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതാണ് കമല്‍ഹാസനെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല പണിയെടുക്കാത്ത എംഎല്‍എമാര്‍ക്കും ഇത് ബാധകമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. കഴിഞ്ഞ കുറേ ദിവസങ്ങളായി ദിനകരന്‍ അനുഭാവികളായ എംഎല്‍എമാര്‍ കര്‍ണാടകയിലെ കൂര്‍ഖിലുള്ള റിസോര്‍ട്ടുകളില്‍ കഴിഞ്ഞു വരികയായിരുന്നു. ഇവക്കെതിരെയാണ് അദ്ദേഹം പ്രതിഷേധം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha