മെര്‍സലിനു വഴി മുടക്കി കോടതി വിധി; വിജയ് ആരാധകർ ആശങ്കയിൽ
ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദ് തിരക്കഥയെഴുതി ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തുന്ന വിജയ് ചിത്രം 'മെര്‍സല്‍' ടീസര്‍ വീഡിയോ പുറത്ത് വന്നതോടെ ആരാധകര്‍ വന്‍ ആവേശത്തിലായിരുന്നു. 'തെരി'യുടെ വിജയത്തിന് ശേഷം ആറ്റ്‌ലി വിജയുമായി ഒന്നിക്കുന്ന ചിത്രമാണ് 'മെര്‍സല്‍'.
വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. എ ആര്‍ റഹ്‌മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
ആരാധകര്‍ മെര്‍സലിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് വഴി മുടക്കി ഒരു കോടതി വിധി വന്നത്. മെര്‍സല്‍ എന്ന ടൈറ്റില്‍ ഒരു കാരണവശാലും ഒകേ്ടാബര്‍ 3 വരെ ഉപയോഗിക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല വിധി. ഏആര്‍ ഫിലിം ഫാക്ടറിയുടെ എ രാജേന്ദ്രന്‍ ആണ് ഹര്‍ജി നല്‍കിയിരുന്നത്.
2015ല്‍ താന്‍ മേര്‍സല്‍ ആയിട്ടേന്‍ എന്ന ടൈറ്റിലില്‍ സിനിമ ആരംഭിച്ചിരുന്നു എന്നും അതു കൊണ്ട് മേര്‍സല്‍ എന്ന ടൈറ്റില്‍ ഉപയോഗിക്കരുതെന്നുമാണ് ഹര്‍ജി. ഈ ഹര്‍ജിയുടെമേൽ കേസ് പരിഗണിക്കുകയും ഇടക്കാല വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഒകേ്ടാബര്‍ 3നു ശേഷം നിര്‍മ്മാതാവിന്റെ നിലപാട് അറിഞ്ഞതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവു.
https://www.facebook.com/Malayalivartha