രജനി ബി.ജെ.പിക്ക് അനുയോജ്യൻ, എന്റെ ഹീറോകൾ കമ്മ്യൂണിസ്റ്റുകാർ: കമലഹാസൻ
തമിഴ് രാഷ്ട്രീയത്തിലേക്ക് തമിഴ് സൂപ്പർ താരങ്ങളായ രജനീകാന്തും കമലഹാസനും ഉടൻ ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെ പുതിയ വിവാദത്തിന് തിരികൊളുത്തി കമലഹാസൻ. രജനീകാന്ത് ബി.ജെ.പിക്ക് അനുയോജ്യനായ കക്ഷിയാണെന്ന് കമലഹാസൻ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അദ്ദേഹത്തിന്റെ മതപരമായ വിശ്വാസം നോക്കുമ്പോൾ കാവിക്കൊടിയാണ് അദ്ദേഹം കൂടുതൽ അനുയോജ്യമെന്നും എന്നാൽ താൻ തികച്ചും യുക്തവാദിയാണെന്നും കമലഹാസൻ വ്യക്തമാക്കി. ഞാൻ ജാതിയതയ്ക്ക് എതിരാണ്. എന്നാൽ ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അല്ല. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ചിലരെ ഞാൻ ആരാധിക്കുന്നുണ്ട്. എന്റെ ഹീറോകളിൽ ചിലർ കമ്മ്യൂണിസ്റ്റുകാരാണ് കമൽ വ്യക്തമാക്കി.
കേന്ദ്രസർക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ അച്ഛാ ദിൻ വന്നോ എന്ന് തനിക്കറിയില്ലെന്നും എന്നാൽ തമിഴ്നാട്ടിൽ ഇതുവരെ അച്ഛാദിൻ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികൾക്കെതിരായാണ് താൻ സഖ്യം രൂപീകരിക്കുകയെന്നും അത് ഈ വർഷമവസാനം ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളായി അണ്ണ ഡി.എം.കെയുടെയും ഡി.എം.കെയുടെയും അഴിതിയാണ് തമിഴ്നാട്ടിലെ ജനങ്ങൾ കാണുന്നത്. അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും കമലഹാസൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha