ബി.ജെ.പിയുമായി സഹകരിക്കേണ്ട സാഹചര്യം ഉണ്ടായാൽ മടിച്ചു നിൽക്കില്ലെന്ന് കമലഹാസൻ
ബി.ജെ.പിയുമായി സഹകരിക്കേണ്ട സാഹചര്യം ഉണ്ടായാൽ മടിച്ചു നിൽക്കില്ലെന്ന് നടൻ കമലഹാസൻ. തന്റെ പ്രത്യശാസ്ത്രങ്ങളുമായി യോജിച്ചു പോകാൻ ബി.ജെ.പി തയ്യാറാവുകയാണെങ്കിൽ അവരുമായി സഹകരിക്കാൻ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ബി.ജെ.പിയോട് അയിത്തമില്ലെന്ന് വ്യക്തമാക്കിയത്.
ജനങ്ങളുടെ ക്ഷേമത്തിനാണെങ്കിൽ രാഷ്ട്രീയത്തിൽ അസ്പൃശ്യത എന്തെങ്കിലും ഉള്ളതായി ഞാൻ കരുതുന്നില്ല. ബി.ജെ.പിയുമായി സഹകരിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇപ്പോഴുള്ള അവരുടെ പല നയങ്ങളും മാറ്റേണ്ടതായി വരും. ഉദാഹരണമായി ബീഫ് വിഷയമെടുക്കാം. ഞാൻ കഴിക്കില്ലെന്നു കരുതി മറ്റുള്ളവരും അത് കഴിക്കരുതെന്ന് പറയാൻ എനിക്ക് അവകാശമില്ല'- കമൽ പറഞ്ഞു.
അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും അതിനായി നിലകൊള്ളുകയാണ് ലക്ഷ്യമെന്നും കമൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha