ആരാധ്യ തന്റെ സഹോദരിയല്ലെന്ന് അഞ്ജലി; ‘ആരൊക്കെ തളളിപ്പറഞ്ഞാലും അഞ്ജലി എന്റെ സഹോദരിയാണെന്ന് ആരാധ്യ
അഞ്ജലി എത്ര തള്ളിപ്പറഞ്ഞാലും താന്‍ അവരുടെ സഹോദരിയാണെന്ന് നടി ആരാധ്യ. തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന ആരാധ്യ തന്റെ സഹോദരിയല്ലെന്ന് അഞ്ജലി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അഞ്ജലിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് ആരാധ്യ. ചേച്ചിയുടെ പാത പിന്തുടര്‍ന്ന് താനും സിനിമയില്‍ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം ഒരു വാര്‍ത്തസമ്മേളനത്തില്‍ ആരാധ്യ പറഞ്ഞിരുന്നു. എന്നാല്‍ ആരാധ്യ തന്റെ സഹോദരിയല്ലെന്നും അവരുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അഞ്ജലി വ്യക്തമാക്കി.’എനിക്ക് ആകെ ഒരു ചേച്ചി മാത്രമേയുള്ളൂ. അവര്‍ കല്യാണം കഴിഞ്ഞ് കുടുംബത്തോടൊപ്പം അമേരിക്കയില്‍ ജീവിക്കുന്നു. ആരും എന്റെ സഹോദരിയാകാന്‍ കഷ്ടപ്പെടേണ്ട- അഞ്ജലി മാധ്യമങ്ങളോട് പറഞ്ഞു.
തന്നെയും അമ്മയെയും അഞ്ജലി തള്ളിപ്പറഞ്ഞതിന്റെ ദുഖത്തിലാണ് ആരാധ്യ. തുടര്‍ന്ന് അഞ്ജലിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി ആരാധ്യ രംഗത്തെത്തി. അഞ്ജലി എന്റെ സഹോദരിയാണ്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രചോദനവും അവര്‍ തന്നെ. അവര്‍ എന്നെ അംഗീകരിച്ചില്ലെങ്കില്‍ വേണ്ട, അതുകൊണ്ടൊന്നും സത്യം ഒളിപ്പിക്കാനാകില്ല- ആരാധ്യ പറഞ്ഞു.
അഞ്ജലിയെ സിനിമയിലേക്ക് കൊണ്ടുവന്ന ഭാരതി ദേവിയുടെ മകളാണ് ആരാധ്യ. സിനിമയിലെ തുടക്കക്കാലത്ത് അഞ്ജലിയുടെ പണമിടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ഭാരതിയായിരുന്നു. പണത്തിന്റെ പേരില്‍ തെറ്റിയ ഭാരതി അഞ്ജലിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പണത്തിനായി അമ്മായി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് അഞ്ജലിയും പരാതി നല്‍കി.
https://www.facebook.com/Malayalivartha