പ്രഭു ദേവയ്ക്കൊപ്പം ഡാന്‍സ് കളിച്ച് പിടിച്ചുനിൽക്കുമോ എന്ന ചോദ്യത്തിന് ലക്ഷ്മി മേനോന്റെ ഞെട്ടിക്കുന്ന മറുപടി...
തന്റെ തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നാണ് പ്രഭു ദേവ എന്ന പ്രഭു ദേവ സുന്ദരം അറിയപ്പെടുന്നത്. അതുകൊണ്ട്തന്നെ പ്രഭുദേവയ്ക്കൊപ്പം ഡാൻസ് ചെയ്യാൻ ഇന്ത്യയിലുള്ള ആരും ഒന്ന് അറയ്ക്കും. അത് ഇന്ത്യൻ സിനിമാരംഗത്തെ താരങ്ങളായാലും.
പക്ഷെ ലക്ഷ്മി മേനോന് മറ്റുള്ളവരെ പോലെ പ്രഭുദേവയുടെ കൂടെ നൃത്തം ചെയ്യാൻ ഭയമില്ലത്രേ. പ്രഭു ദേവയ്ക്കൊപ്പം ഡാന്‍സ് കളിച്ച് പിടിച്ചു നില്ക്കാന് കഴിയുമോ എന്ന് ചോദിച്ചാല്‍ ലക്ഷ്മി പിടിച്ച് നിൽക്കും എന്നാണ് പറയുന്നത്. അത്രത്തോളം ആത്മവിശ്വാസമാണ്. സിനിമയില്‍ വരുന്നതിന് മുന്‍പേ താൻ നൃത്തം അഭ്യസിക്കുന്നുണ്ടെന്നും പിടിച്ചു നില്ക്കാന് കഴിയും എന്നുമാണ് ലക്ഷ്മി പറയുന്നത്.
നീണ്ടൊരു ഇടവേളയ്ക്കുശേഷം അഭിനയത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് പ്രഭുദേവ. എംഎസ് അര്ജുന് സംവിധാനം ചെയ്യുന്ന യങ് മങ് സങ് എന്ന കോമഡി തമിഴ് ചിത്രത്തിലൂടെയാണ് പ്രഭുവിന്റെ തിരിച്ചുവരവ്. ലക്ഷ്മി മേനോനാണ് നായിക. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലക്ഷ്മി മേനോൻ തമിഴ് ചിത്രത്തില്‍ നായികയായെത്തുന്നതത്.
https://www.facebook.com/Malayalivartha