ഇന്ത്യന്‍ 2 കമലിന്റെ അവസാന ചിത്രമെന്നു സൂചന; ചിത്രത്തിൽ കമലെത്തുന്നത് രാഷ്ട്രീയക്കാരന്റെ റോളിൽ
ഉലകനായകന്‍ കമല്‍ഹാസന്‍ സിനിമയോടു വിടപറയുന്നെന്നു സൂചന. ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 കമലിന്റെ അവസാന ചിത്രമാകുമെന്നാണ് റിപ്പോര്‍ട്ട്.രാഷ്ട്രീയക്കാരന്റെ റോളിലാവും ഇനി കമലിനെ കാണാനാവുക. രാഷ്ട്രീയത്തിന്റെ ഭാഗമാകാനുള്ള തീരുമാനം കമല്‍ എടുത്തുകഴിഞ്ഞു. രാഷ്ട്രീയത്തിലെത്തിയാല്‍ സിനിമയോട് പൂര്‍ണ്ണമായും വിട പറയുമെന്ന് കമല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്ബാണ് ഇന്ത്യന്‍ എന്ന ചിത്രം പുറത്തുവന്നത്. വന്‍വിജയമായി മാറിയ ഇന്ത്യനിലെ സേനാപതി എന്ന കഥാപാത്രം കമലിനു മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു.തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് ദില്‍ രാജുവാണ്. 180 കോടി മുതല്‍ മുടക്കില്‍ ഒരുക്കുന്ന ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റും.
https://www.facebook.com/Malayalivartha