നീ ഞങ്ങളുടെ മകനാണ്, ഞങ്ങളെ എന്തിന് ഇങ്ങനെ വേദനിപ്പിക്കുന്നു ധനുഷേ...കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ധനുഷ്
തമിഴ് സിനിമാ താരം ധനുഷ് കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചു എന്ന വിഷയത്തിലാണ് കേസ് എടുത്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ശാഖയുടേതാണ് നടപടി. കതിരേശന്‍ മീനാക്ഷി ദമ്പദികള്‍ ധനുഷ് തങ്ങളുടെ മകന്‍ ആണെന്ന് അവകാശ വാദം ഉന്നയിച്ചിരുന്നു.
കേസ് നടപടികളുടെ ഭാഗമായി മെഡിക്കല്‍ പരിശോധനക്ക് വിധേയനാകാനും കോടതി നേരത്തെ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ ധനുഷ് കോടതിയില്‍ സര്‍പ്പിച്ച രേഖകള്‍ വ്യാജം ആണെന്ന് കാണിച്ചുകൊണ്ട് കതിരേശന്‍ വീണ്ടും പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് കോടതി കേസ് എടുത്തത്.
മധുര ജില്ലയിലെ മലാംപട്ടിയിലുള്ള കതിരേശന്‍ മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.
മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നതായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ദമ്പതിമാര്‍ ഹാജരാക്കിയിരുന്നു.
ധനുഷിന്റെ കൈമുട്ടില്‍ കറുത്ത അടയാളവും തോളെല്ലില്‍ കാക്കപ്പുള്ളിയുമുണ്ടെന്നുമാണു ദമ്പതികള്‍ ഹാജരാക്കിയ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പരിശോധനയില്‍ ഈ അടയാളങ്ങള്‍ കണ്ടെത്താനായില്ല. ഇതോടെയാണു ഹര്‍ജി തള്ളാന്‍ കോടതി തീരുമാനിച്ചത്.
https://www.facebook.com/Malayalivartha