നോട്ടുനിരോധനത്തെ കുറിച്ച് എ ആര്‍ റഹ്മാന്റെ പാട്ട്
നോട്ട് നിരോധനത്തിന് ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകാനിരിക്കെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ അതേകുറിച്ച് പാട്ടുണ്ടാക്കുന്നു. 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണ് റഹ്മാന്‍ തയ്യാറാക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചിഹ്നമായ താമരയെ പരാമര്‍ശിക്കുന്ന ദ ഫ്ളയിങ് ലോട്ടസ് എന്നാണ് പാട്ടിന് പേരിട്ടിരിക്കുന്നത്. നോട്ട് നിരോധനത്തെക്കുറിച്ചും അത് സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചുമാണ് പാട്ടില്‍ പറയുന്നത്.
നോട്ടുനിരോധനം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നീക്കത്തെ പാട്ടില്‍ വിമര്‍ശിക്കുന്നില്ല. തുറന്ന വ്യാഖ്യാനമാണ് ഗാനത്തിനുള്ളത്. നോട്ട് നിരോധം പോലുള്ള ചരിത്രപരമായ നിമിഷങ്ങളെ കലാപരമായി രേഖപ്പെടുത്തേണ്ടതായിട്ടുണ്ടെന്ന് താന്‍ വ്യക്തിപരമായി വിശ്വസിക്കുന്നുവെന്നും തന്റെ സംഗീതത്തിലൂടെ നോട്ട് നിരോധനത്തെ കുറിച്ച് സംസാരിക്കണമെന്ന് തോന്നിയതിനാലാണ് താന്‍ ഇതേ കുറിച്ചുള്ള പാട്ടിറക്കുന്നതെന്നും ഗാനത്തെക്കുറിച്ച് റഹ്മാന്‍ വ്യക്തമാക്കി.
2016 നവംബര്‍ എട്ടിന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജ്യത്തെ കള്ളനോട്ടും തീവ്രവാദവും തടയാനായി 500,1000 രൂപയുടെ നോട്ടുകള്‍ നിരോധിക്കുന്നതായി മോഡി പ്രഖ്യാപിച്ചത്. മോഡിയുടെ തീരുമാനത്തിന് നാനാഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് നോട്ടുകള്‍ നിരോധിച്ചതുമൂലം ജനങ്ങള്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിക്കുകയും ചെയ്തു. ദിവസങ്ങളോളം ബാങ്കിനുമുന്നിലും എ ടി എമ്മിനു മുന്നിലും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട ഗതികേടിലായിരുന്നു രാജ്യത്തെ ജനങ്ങള്‍.
https://www.facebook.com/Malayalivartha