മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ഭയന്ന് തമിഴ് നടന് ജയ് ഒളിവില്‍
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ നടന് ജയ്യെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നൈ സൈതാര്‍പേട്ട കോടതിയുടെ ഉത്തരവ്.അഞ്ചാം തീയതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് നടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയ് ഹാജരായില്ല. ഇന്നലെയും കേസ് കോടതി പരിഗണിച്ചെങ്കിലും ജയ് ഹാജരായില്ല. തുടര്‍ന്ന് രണ്ടു ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി പൊലീസിനോട് നിര്‍ദേശിച്ചു.എന്നാല്‍ നടന് ഒളിവിലാണെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.
ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്.അഡയാര്‍ ഫ്ളൈ ഓവറില്‍ എത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു നില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ജയ് മദ്യപിച്ചെന്ന മനസിലാക്കിയതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
https://www.facebook.com/Malayalivartha