'മെര്‍സൽ റിലീസിങ്ങ് അനിശ്ചിതത്വത്തില്‍' വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് സിനിമ മെര്‍സല്‍ റിലീസിങ്ങ് അനിശ്ചിതത്വത്തില്‍ !സിനിമയില്‍ പക്ഷികളെ ഉപയോഗിച്ചത് നിയമ വിരുദ്ധമായാണെന്ന് പരാതി ഉയര്‍ന്നതാണ് ദീപാവലിക്ക് സിനിമ റിലീസ് ആകുമോ എന്ന ആശങ്ക ഉയരാന്‍ കാരണമായിരിക്കുന്നത്.
സിനിമയില്‍ ഉപയോഗിച്ച പക്ഷികള്‍ അടക്കമുള്ളവയെ സംബന്ധിച്ച കാര്യങ്ങള്‍ ഗ്രാഫിക്സ് ആണെങ്കില്‍ അത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി സിനിമാ അണിയറ പ്രവര്‍ത്തകര്‍ അനുമതി വാങ്ങണമായിരുന്നുവെന്നും അത് ചെയ്യാത്തതാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിന് കാരണമായിരിക്കുന്നതെന്നുമാണ് ലഭിക്കുന്ന വിവരം.
150 കോടി മുടക്കി നിര്‍മ്മിച്ച സിനിമയെ ബാധിക്കുന്ന ഗുരുതര കാര്യമായതിനാല്‍ നടന്‍ വിജയ് നേരിട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിച്ചു.കേന്ദ്ര സര്‍ക്കാറിന്റെ സഹായവും വിജയ് തേടിയിട്ടുണ്ട്.
മെര്‍സലിനെതിരെ ഒരു വിഭാഗം ശക്തമായി രംഗത്തു വന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുമായുള്ള സൂപ്പര്‍ താരത്തിന്റെ കൂടിക്കാഴ്ച.
അതേസമയം സിനിമ ദീപാവലിക്ക് തന്നെ പുറത്തിറങ്ങുമെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്.
വിജയ്യുടെ സിനിമകള്‍ റിലീസിന് തയ്യാറാകുമ്ബോള്‍ വിവാദങ്ങള്‍ പതിവായതിനാല്‍ മെര്‍സല്‍ മെര്‍സലായി തന്നെ പുറത്തു വരുമെന്നാണ് ആരാധകരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.
കേരളത്തില്‍ മാത്രം നൂറ്റമ്ബതോളം തിയേറ്ററുകളില്‍ മെര്‍സല്‍ റിലീസ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha