ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രതികരണവുമായി മെര്‍സല്‍ തരംഗം സൃഷിടിക്കുന്നു
ദീപാവലി റിലീസായി എത്തിയ മെര്‍സലിന് വന്‍ വരവല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച അഭിപ്രായം നേടി മെര്‍സല്‍ കുതിക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങള്‍ റിലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും, ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. 170.08 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ആദ്യ പകുതി 87 മിനിറ്റ്. രണ്ടാം പകുതി 83 മിനിറ്റ്.
നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് മെര്‍സല്‍ റിലീസിനെത്തുന്നത്. ചിത്രത്തില്‍ പക്ഷി മൃഗാദികളെ ഉപയോഗിച്ചത് തങ്ങളുടെ അനുമതി ഇല്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി മൃഗസംരക്ഷണ ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഇത് സെന്‍സറിങ് നടപടികളെ ബാധിച്ചു. പ്രശ്‌നപരിഹാരത്തിനായി വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. ഒടുവില്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുകയായിരുന്നു.
ആരാധകര്‍ക്ക് ഇതിനൊപ്പം മറ്റൊരു സന്തോഷം കൂടി തരുന്നതാണ് പുതിയ വാര്‍ത്ത. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുമായി മെര്‍സലിന് ഒരു ബന്ധമുണ്ട്. മെര്‍സലിന്റെ തിരക്കഥ രമണ്‍ ഗിരിവാസനും കെ.വി.വിജയേന്ദ്ര പ്രസാദും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ബാഹുബലിക്കുവേണ്ടി കഥയും തിരക്കഥയും ഒരുക്കിയ അതേ വിജയേന്ദ്ര. രാജമൗലിയുടെ അച്ഛന്‍ വിജയേന്ദ്ര പ്രസാദ് തന്നെ.
മെര്‍സലിന്റെ സംവിധായകന്‍ ആറ്റ്ലി ഒരു വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'വിജയേന്ദ്ര സാറിന്റെ എഴുത്തിനെ ഞാന്‍ വളരെയധികം ആദരിക്കുന്നുണ്ട്, പ്രത്യേകിച്ച് ബജ്രംഗി ബായിജാന്‍ സിനിമയുടെ തിരക്കഥയെ. ഞാന്‍ അദ്ദേഹത്തെ കാണാന്‍ വേണ്ടി പോവുകയും അദ്ദേഹവുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. മെര്‍സലിന്റെ തിരക്കഥ ഒരുക്കുന്നതിന് അദ്ദേഹം എനിക്ക് പൂര്‍ണ പിന്തുണ തന്നു' ആറ്റ്ലി പറഞ്ഞു.
3292 സ്‌ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. 130 കോടിയോളം മുതല്‍മുടക്കിലാണ് മെര്‍സല്‍ ഒരുക്കിയത്. എന്നാല്‍ ചിത്രം റിലീസിനു മുന്‍പേ തന്നെ വിതരണാവാകാശത്തിലൂടെ 150 കോടി നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha