"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.
ആരധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന വിജയ് ആറ്റ്ലീ ചിത്രം മെർസലിന് മികച്ച അഭിപ്രായം.സംബ്രദായകഃ വിജയ് ചിത്രത്തിനപ്പുറത്തേക് അവതരണത്തിലും അഭിനയത്തിലും വേറിട്ട അനുഭൂതി നൽകി വിജയിയും ആറ്റ്ലീയും തീയേറ്ററുകൾ കീഴടക്കുന്നു. വിജയ് മൂന്ന് വേഷങ്ങളിൽ എത്തുന്ന ചിത്രത്തെ ഏറെ അക്ഷമയോടെ ആണ് കാത്തിരുന്നത്.സോഷ്യൽ മീഡിയയിൽ റിലീസിന് മുൻപ് തന്നെ ഫാൻസുകാർ തമ്മിൽ വാക്പോരും വെളുവെല്ലുവിളികളും ശക്തമായിരുന്നു.എന്നാൽ വിജയ് ഹേറ്റേഴ്സിനു ദീപാവലിക് മധുര പ്രതികാരം നൽകിക്കൊണ്ടാണ് മെർസൽ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.തമിഴ് ജനതയെയും സംസ്കാരത്തെയും ഉയർത്തിക്കാട്ടുന്ന നിരവധി പഞ്ച് ഡയലോഗുകളും നിത്യ മേനോന്റെ മികച്ച അഭിനയപാടവവും വിജയിയുടെ തകർപ്പൻ എൻട്രികളും ഒക്കെ ആയി മൊത്തത്തിൽ പ്രേക്ഷകരെ ബോറടിപ്പിക്കാത്ത ഒരു ഫുൾ ടൈം എന്റെർറ്റൈനെർ ആണ് മെർസൽ .ചിതരത്തിലെ ഗാനങ്ങളും പ്രേക്ഷകർ നെഞ്ചേറ്റി കഴിഞ്ഞു . വിജയിയുടെ കരിയറിൽ മികച്ച ഹിറ്റുകൾ സമ്മാനബിക്കാൻ ആകുമെന്ന് തെളിയിച്ച ആറ്റ്ലീ ഇളയദളപതിയിൽ നിന്ന് വിജയിയെ ദളപതിയിലേക് എത്തിക്കുകയാണ്.ആരാധകർ തീയേറ്ററുകളിൽ ആഘോഷത്തിമിർപ്പിലാണ് പാട്ടുകൾക് ഒപ്പം നൃത്തം വെച്ചും വിസിലടികളും പാലാഭിഷേകവും പടക്കം പൊട്ടിക്കലുമായി മെർസൽ ആഘോഷം അവർ പൊടിപൊടിക്കുകയാണ്.
https://www.facebook.com/Malayalivartha