വിജയ് ചിത്രം മെർസലിനെതിരെ ബിജെപി; ചിത്രത്തിൽ ജി.എസ്.ടിക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കും എതിരായ പരാമര്‍ശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യം
തമിഴ് നടൻ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായാ മെര്‍സലിനെതിരെ ബി.ജെ.പി. ചിത്രത്തിൽ ജി.എസ്.ടിക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കും എതിരായ പരാമര്‍ശങ്ങൾ ഉള്ളതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. വിവാദ പരാമർശങ്ങൾ ഉള്ള രംഗങ്ങൾ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബി.ജെ.പി നേതാവ് തമളിസൈ സൗന്ദരരാജന്‍ ആവശ്യപ്പെട്ടു.
കലാകാരന്‍മാര്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ മറ്റൊരു രാജ്യവുമായി താരതമ്യം ചെയ്ത് താഴ്ത്തികെട്ടുന്നത് ജനങ്ങളുടെ ഇടയിൽ മോശമായ സന്ദേശം നല്‍കും.ഇത്തരം നീക്കങ്ങൾ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊള്ളുതാണെന്നും അദ്ദേഹം ആരോപിച്ചു.വിജയ് തന്റെ സിനിമയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഞാന്‍ ചിത്രം കണ്ടില്ല. എന്നാല്‍ ജി.എസ്.ടിക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കും എതിരായി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞു അത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha