ബിജെപിയുടെ വിരട്ടലില്‍ മുട്ടിടിച്ച് മെർസൽ നിർമ്മാതാക്കൾ ; മെര്‍സലിലെ ജിഎസിടയെയും,ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങള്‍ നീക്കം ചെയ്യാൻ സമ്മതിച്ച് നിർമ്മാതാക്കൾ, പ്രതികരിക്കാതെ വിജയ്
ബിജെപി തമിഴ്നാട് ഘടകത്തിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങി മെര്‍സലിന്റെ അണിയറ പ്രവര്‍ത്തകര്‍. തീയേറ്ററുകളില്‍ പ്രകമ്ബനം സൃഷ്ടിച്ച ചിത്രത്തിലെ ജിഎസ്ടിയെയും, ഡിജിറ്റല്‍ ഇന്ത്യയെയും കുറിച്ചുള്ള സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്ന ബിജെപി തമിഴ്നാട് ഘടകത്തിന്റെ ആവശ്യത്തിനാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വഴങ്ങിയിരിക്കുന്നത്.
6ശതമാനം ജിഎസ്ടി വാങ്ങുന്ന സിംഗപൂരില്‍ മരുന്നുകള്‍ ഫ്രീയായി നല്‍കുമ്ബോള്‍,28 ശതമാനം ജിഎസ്ടി വാങ്ങുന്ന നമ്മുടെ രാജ്യത്ത് എന്തുകൊണ്ട് സൗജന്യമായി നല്‍കികൂടാ? എന്ന വിജയുടെ ഡയലോഗും, നോട്ട് നിരോധനത്തേയും, ഡിജിറ്റല്‍ ഇന്ത്യയേയും പരിഹസിക്കുന്ന വടി വേലുവിന്റെ ഡയലോഗുകളും വിമര്‍ശനത്തിന് വിധേയമായിരുന്നു. ഈ രംഗങ്ങള്‍ സിനിമയില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചിത്രത്തിന്റെ റിലീസിന് പിന്നാലെ ബിജെപി തമിഴ്നാട് നേതൃത്വവും രംഗത്ത് എത്തി.
കേന്ദ്രത്തിലെ എന്‍.ഡി.എ. സര്‍ക്കാരിന്റെ രണ്ട് അഭിമാന പദ്ധതികളായ ചരക്കു സേവന നികുതിയെയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെയും കളിയാക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദര്‍രാജന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. വിജയിന്റെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഈ രംഗങ്ങളില്‍ പ്രതിഫലിച്ചതെന്നും തമിളിസൈ കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ സിനിമയിലെ രംഗങ്ങള്‍ ഒരുകാരണവശാലും നീക്കം ചെയ്യരുതെന്നും,രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളാണ് സിനിമ മുന്നോട്ട് വെക്കുന്നതെന്ന് കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്ത് അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ നിർമ്മാതാക്കളുടെ നീക്കത്തിൽ സംവിധായകൻ അറ്റ്ലിയും നായകൻ വിജയ്‍യും പ്രതികരിച്ചിട്ടില്ല
https://www.facebook.com/Malayalivartha