ക്രൂസര്‍ ബൈക്കുകളിലെ രാജാവായ ഇന്ത്യന്‍ റോഡ്മാസ്റ്ററെ സ്വന്തമാക്കി മാധവന്!!
ബിഗ് സ്‌ക്രീനിലെ ചോക്ലേറ്റ് ബോയ് മാധവന് ബൈക്കിനോടുള്ള കമ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സൂപ്പര്‍ ബൈക്കുകളിലെ പല പ്രമുഖരും താരത്തിന്റെ ഗാരേജിലുണ്ട്. ഇക്കൂട്ടത്തിലേക്കെത്തിയ പുതിയ അംഗമാണ് ക്രൂസര്‍ ബൈക്കുകളിലെ രാജാവായ ഇന്ത്യന്‍ റോഡ്മാസ്റ്റര്‍. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ക്രൂസര്‍ ബൈക്കുകളിലൊന്നാണിത്. ഏകദേശം 40 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. റോഡ്മാസ്റ്റര്‍ സ്വന്തമാക്കിയ വിവരം തന്റെ ഇന്‍സ്റ്റഗ്രാം വഴിയാണ് മാധവന്‍ ആരാധകരെ അറിയിച്ചത്.
റോഡ്മാസ്റ്ററിന് മുബൈ ബിഎംഡബ്യു K1200, ഡുക്കാട്ടി ഡയാവല്‍, യമഹ വി-മാക്‌സ് തുടങ്ങിയ ബൈക്കുകളാണ് മാധവിന്റെ ഗാരേജില്‍ സ്ഥാനംപിടിച്ചവരില്‍ പ്രമുഖര്‍. 1811 സിസി വി ട്വിന്‍ ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ക്രൂസര്‍ രാജാവ് ഇന്ത്യന്‍ റോഡ്മാസ്റ്ററിന് കരുത്തേകുന്നത്. 2900 ആര്‍പിഎമ്മില്‍ 150 എന്‍എം ടോര്‍ക്കേകാന്‍ എന്‍ജിന് സാധിക്കും. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. വാഹനത്തിന്റെ ഭാരവും വളരെ കൂടുതലാണ്, 421 കിലോഗ്രാമാണ് ആകെ ഭാരം. 140 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.
മുന്നിലും പിന്നിലും അധികം സുരക്ഷ നല്‍കാന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനം നല്‍കിയിട്ടുണ്ട്. നാവിഗേഷന്‍, മ്യൂസിക് എന്നീ സംവിധാനങ്ങള്‍ അടങ്ങിയ 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക് അഡ്ജസ്റ്റബിള്‍ വിന്‍ഡ്ഷീല്‍ഡ്, ഫ്‌ലോര്‍ ബോര്‍ഡ്‌സ്, പിന്നില്‍ 64.4 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് എന്നിവയും വാഹനത്തിലുണ്ട്.
https://www.facebook.com/Malayalivartha