അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കിൽ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കരുത്; നിലപാടറിയിച്ച് വിജയ് സേതുപതി
വിജയ് നായകനായ മെര്‍സല്‍ എന്ന തമിഴ് ചിത്രത്തിനെതിരേ ബിജെപി രംഗത്ത് വന്നതിൽ പ്രതിഷേധം ശക്തമാകുന്നു. സിനിമയിലെ ചില രംഗങ്ങള്‍ നീക്കണമെന്ന ബിജെപിയുടെ ആവശ്യം രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്ന് തമിഴ് സിനിമ താരം വിജയ് സേതുപതി. ഇതിനെതിരെ പ്രതികരിക്കേണ്ട സമയമായി എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിക്കൊണ്ട് ട്വിറ്ററിൽ കുറിച്ചു.
ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ചാണ് വിജയ് നായകനായ മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്. പാ രഞ്ജിത്ത്, കമല്‍ഹാസന്‍, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ബിജെപിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.എന്നാൽ ഈ രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഉറപ്പ് നൽകി എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരേ സംഘപരിവാര്‍ ഭീഷണി മുഴക്കുന്ന സാഹചര്യത്തില്‍ വന്‍ പ്രതിഷേധമാണ് സിനിമ മേഖലിയില്‍ നിന്നും മറ്റു മേഖലയില്‍ നിന്നും ഉയരുന്നത്.
https://www.facebook.com/Malayalivartha