മെർസലിന്റെ വ്യാജ പതിപ്പ് കണ്ട ബിജപി നേതാവ് മാപ്പ് പറയണം; സർക്കാർ പൈറസിയെ നിയമപരമാക്കാൻ തിരുമാനിച്ചിട്ടുണ്ടോ എന്നും വിശാൽ
വിജയ് നായകനായ തമിഴ് ചിത്രം മെര്‍സൽ വാർത്തകളിൽ നിറയുകയാണ്. ചിത്രത്തിനെതിരെ ബി.ജെ.പി രംഗത്ത് വന്നതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് മെർസൽ. ചിത്രത്തിനെതിരെയുള്ള കടന്നാക്രമണത്തിനെതിരെ തമിഴ് സിനിമാരംഗം ഒന്നിച്ചു പ്രതികരിക്കുന്ന കാഴ്ചയാണ് കാണുന്നത്.
കമല്‍ഹാസനും വിജയ് സേതുപതിക്കും പിന്നാലെ വിശാലും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്.സിനിമ വെബ്‌സൈറ്റിൽ കണ്ടുവെന്ന് പറഞ്ഞ ബിജെപി നേതാവ് എച്ച് രാജ മാപ്പു പറയണമെന്നാണ് വിശാൽ ആവശ്യപ്പെടുന്നത്. സർക്കാർ പൈറസിയെ നിയമപരമാക്കാൻ തിരുമാനിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
സിനിമാ മേഖലയില്‍ ഉള്ളവരേയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളേയും മരണത്തിലേക്ക് തള്ളിവിടാനാണോ സര്‍ക്കാര്‍ ഒരുങ്ങുന്നത്? ചെയ്ത തെറ്റിന് നിരുപാധികമായി രാജ മാപ്പു പറയണം. ആത്മാര്‍ത്ഥതയുള്ള പൗരന്‍ എന്ന നിലയിലാണ് ഇത് പറയുന്നത്. – വിശാല്‍ പറഞ്ഞു. ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് രാജ നെറ്റിൽ സിനിമ കണ്ടു എന്ന കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha