മെർസൽ ബോക്സ് ഓഫീസിലെ വൻ ഹിറ്റാണെന്ന വാർത്ത വ്യാജം; അഭിരാമി രാമനാഥ്
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിജയ് ചിത്രമാണ് മെർസൽ. സിനിമ വിവാദമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ വൻ ഹിറ്റാണെന്നാണ് പ്രചരിക്കുന്നത്. തമിഴകത്തെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് മെർസൽ ഹിറ്റാകുണെന്നും വാർത്തകളുണ്ടായിരുന്നു. മാത്രമല്ല മെർസൽ 200 കോടി ക്ലബ്ബിൽ കടക്കുന്നുവെന്നും പ്രചരിച്ചിരുന്നു.
എന്നാൽ മെർസൽ ബോക്സ് ഓഫീസിലെ വൻ ഹിറ്റാണെന്ന തരത്തിലുള്ള വാർത്തകളും പ്രചരണങ്ങളും വ്യാജമാണെന്ന് ആരോപണം. ചെന്നൈയിലെ പ്രമുഖ വിരണക്കാരനായ അഭിരാമി രാമനാഥാണ് ഇത് സംബന്ധിച്ച് ആരോപണവുമായി രംഗത്തെത്തിയത്.
വ്യാജപ്രചരപണം നടത്തി തിയറ്ററിലേക്ക് ആളെ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അഭിരാമി രാമനാഥ് പറഞ്ഞു. ബോക്സ് ഓഫീസ് കണക്കുകൾ സംബന്ധിച്ച് കൃത്യമായ കണക്കുകൾ നൽകാൻ സാധിക്കാത്തതിനാൽ ആർക്കും ഇതുമായി ബന്ധപ്പെട്ട് കള്ളത്തരങ്ങൾ കാണിക്കാമെന്നും അതൊക്കെ താനടക്കമുള്ളവർക്ക് പരിചിതമാണെന്നും അഭിരാമി പറഞ്ഞു. ചിത്രത്തിലെ കഥാപാത്രങ്ങൾ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിച്ചതിനെതിരേ ബിജെപി നേതാക്കൾ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളടക്കം മെർസലിനും വിജയ്ക്കും എതിരേ മതവികാരമുണർത്തുന്നതുൾപ്പെടെയുള്ള ശക്തമായ പ്രചരണമാണ് ഇപ്പോഴും ബിജെപി അനുകൂലകേന്ദ്രങ്ങൾ നടത്തുന്നത്. വിജയ് ജോസഫ് ക്രൈസ്തവനായതുകൊണ്ടാണ് ബിജെപിക്കെതിരായ ചിത്രങ്ങളിൽ അഭിനയിക്കുന്നതെന്ന മട്ടിലുള്ള പ്രചാരണങ്ങളും ശക്തമായിരുന്നു.
https://www.facebook.com/Malayalivartha