ആദ്യം ദീപാവലിയും പിന്നെ റിപ്പബ്ളിക്ക് ഡേയും ഇപ്പോള്‍ വേനല്‍ അവധിക്ക് യന്തിരന്‍ 2.0 എത്തുമെന്നാണ് റിപ്പോര്‍ട്ട്
യന്തിരന്‍ 2.0യുടെ റിലീസ് ആദ്യം ദീപാവലി റിലീസ് എന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ തകര്‍ക്കാന്‍ കാത്തിരുന്നു, എത്തിയത് മെര്‍സലാണ്. പിന്നീട് റിപ്പബഌക്ക് ദിനത്തില്‍ പുറത്തിറങ്ങുമെന്ന് അറിയിച്ചു. ഇപ്പോഴതുമില്ല, ഏപ്രിലില്‍ റിലാസാവുമെന്നാണ് കേള്‍ക്കുന്നത്. ഇതോടെ രജനി ആരാധകര്‍ നിരാശരായി. ഷങ്കറിന്റെ മാസ്റ്റര്‍ പീസ് എന്ന് വിശേഷിപ്പിക്കുന്ന യന്തിരന്‍ 2.0, 450 കോടി മുടക്കിയാണ് നിര്‍മിക്കുന്നത്. ആദ്യഭാഗത്തിന്റെ ബ്രഹ്മാണ്ഡ വിജയമാണ് രണ്ടാം ഭാഗം ഒരുക്കാന്‍ സംവിധായകനെയും രജനികാന്തിനെയും പ്രേരിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ അക്ഷയ്കുമാര്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. യമ്മി ജാക്‌സണാണ് നായിക.
വിഷ്വല്‍ എഫക്‌സ് ജോലികള്‍ പ്രതീക്ഷിച്ച സമയത്ത് തീരാത്തത് കൊണ്ടാണ് റിലീസിംഗ് ഡേറ്റ് രണ്ടാമതും നീട്ടിവയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തയ്യാറായത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ കണാത്ത വിഷ്വല്‍ മാന്ത്രികതയാണ് ചിത്രത്തിനായി തയ്യാറാക്കുന്നത്. അതില്‍ വിട്ട് വീഴ്ചയ്ക്ക് സംവിധായകന്‍ തയ്യാറല്ല. അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ ജനുവരി 25നാണ് പ്രദര്‍ശനത്തിനെത്തുന്നത്. അതിനടുത്ത് ദിവസം റിലീസ് ചെയ്താല്‍ ഇരുചിത്രങ്ങളെയും ബാധിക്കുമെന്നും നിര്‍മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സ് അറിയിച്ചു. യന്തിരന്‍ 2.0 ഹിന്ദിയിലും റിലീസ് ചെയ്യുന്നുണ്ട്.
ഈ മാസം അവസാനം യന്തിരന്‍ രണ്ടാംഭാഗത്തിന്റെ ടീസര്‍ പുറത്തിറക്കാനാണ് സംവിധായകന്‍ ഷങ്കറും ടീമും ശ്രമിക്കുന്നത്. മേക്കിംഗ് വീഡിയോ പുറത്ത് വന്നപ്പോള്‍ തന്നെ വയറലായിരുന്നു. ട്രെയിലര്‍ രജനികാന്തിന്റെ പിറന്നാളായി ഡിസംബര്‍ 12ന് പുറത്തിറക്കും. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഈമാസം ആദ്യം ദുബയില്‍ പ്രകാശിപ്പിച്ചിരുന്നു. എ.ആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ലോകത്തെ പ്രമുഖരായ 12 സ്റ്റുഡിയോകളുടെ മേല്‍നോട്ടത്തിലാണ് വിഷ്വല്‍ എഫക്‌സ് ജോലികള്‍ പുരോഗമിക്കുന്നത്. ലോകമെമ്പാടും 3000 സ്‌ക്രീനുകളിലായിരിക്കും യന്തിരന്‍ 2.0 റിലീസാവുക.
https://www.facebook.com/Malayalivartha