ചിമ്പു തെന്നിന്ത്യൻ സിനിമയ്ക്ക് തലവേദനയാകുന്നു ; ചിത്രീകരണം പൂർത്തിയാക്കാൻ നിർമ്മാതാവ് പെട്ട പെടാപ്പാടുകൾ ഇങ്ങനെ
ചിമ്ബുവിനെ നായകനായി എത്തിയ അന്‍പാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമ ബോക്സ്‌ഓഫീസില്‍ വലിയ ദുരന്തമായിരുന്നു. എന്തുകൊണ്ടാണ് ഈ ചിത്രം പരാജയപ്പെട്ടതെന്ന് നിര്‍മാതാവ് മൈക്കിള്‍ രായവന്‍ പറയുന്നു.
ചിമ്ബുവിന്റെ അഹങ്കാരമാണ് എല്ലാത്തിനും കാരണമെന്നും ഒരു നിര്‍മതാവിനും ചിമ്ബു കാരണം ഇനിയിങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും നിര്‍മാതാവ് പറയുന്നു. ഒന്‍പത് വര്‍ഷത്തിനിടയ്ക്ക് 12 സിനിമകള്‍ എടുത്ത നിര്‍മാതാവ് ആണ് മൈക്കിള്‍.
ചിത്രത്തിന്റെ കഥ പൂര്‍ണമായി കേട്ട് ബോധിച്ചതിന് ശേഷം മാത്രമാണ് ചിമ്ബു അഅഅ എന്ന സിനിമ ഏറ്റെടുത്തത്. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ചിമ്ബുവിന് ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. 2016 മെയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍, ചിമ്ബു കാരണം അത് നടന്നില്ലെന്ന് നിര്‍മാതാവ് പറയുന്നു.
'തമിഴ് സിനിമയിലെ ഒട്ടുമിക്ക നായികമാരും അയാളോടൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലായിരുന്നു. തൃഷ അഡ്വാന്‍സ് മടക്കി തന്നു. ലക്ഷ്മി മേനോന്‍ സിനിമ നിരസിച്ചു. അവസാനം ശ്രിയ ശരണ്‍ ആണ് സമ്മതിച്ചത്. ചിത്രീകരണത്തിനിടയില്‍ തമന്ന, കോവൈ സരള, മൊട്ട രാജേന്ദ്രന്‍, മുതിര്‍ന്ന നടി നീലു എന്നിവര്‍ ഒരുപാട് കഷ്ടപ്പെട്ടു. സംവിധാകന്‍ അവസാനം കരയുന്ന അവസ്ഥയിലായി'. - മൈക്കിള്‍ പറയുന്നു. ഓരോ കാരണങ്ങള്‍ പറഞ്ഞ് എതിര്‍പ്പ് പ്രകടിപ്പിച്ച് കൊണ്ടേയിരുന്നു. ഷൂട്ടിംഗ് കാണാന്‍ ആരും വരരുത്, പാട്ട് സീന്‍ ലണ്ടനില്‍ വെച്ച് ഷൂട്ട് ചെയ്യണം, സ്റ്റാര്‍ ഹോട്ടല്‍ തന്നെ വേണം തുടങ്ങി ചിമ്ബുവിനു ആവശ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നുവെന്ന് നിര്‍മാതാവ് വെളിപ്പെടുത്തുന്നു.
ആദ്യത്തെ ഷെഡ്യൂളിന്റെ അവസാനം ഒരു പാട്ട് ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കെ ശ്രിയയെ മാറ്റണമെന്നും മറ്റേതെങ്കിലും നടിയെ വച്ച് സിനിമ പുനഃചിത്രീകരിക്കണമെന്നും പറഞ്ഞു. ഒടുവില്‍ അത് പരിഹരിച്ചു. പൂജ കുമാര്‍, നീതു ചന്ദ്ര, സന ഖാന്‍ തുടങ്ങി നായികമാരും മാറി വന്നു. താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ അഭിനയിക്കില്ലെന്ന് വരെ ചിമ്ബു ഭീഷണിപ്പെടുത്തി.
'റിലീസ് വൈകിപ്പിച്ചത് ചിമ്ബുവാണ്. ചിമ്ബു ഡബ്ബിങ്ങിന് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. ഒടുവില്‍ വീട്ടിലെ കുളിമുറിയില്‍ ഇരുന്നാണ് ചിമ്ബു ഡബ്ബ് ചെയ്തത്. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയച്ചു തന്നു. ക്വാളിറ്റി മോശമായിട്ടും അത് അഡ്ജസ്റ്റ് ചെയ്തു. മുപ്പത് ദിവസത്തെ കാള്‍ ഷീറ്റ് ഉണ്ടായിരുന്നിട്ടും തമന്ന പതിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനേ നിന്നുള്ളൂ. പതിനഞ്ച് ദിവസത്തെ കാള്‍ ഷീറ്റില്‍ ശ്രിയ ചെയ്തത് ഏഴ് ദിവസം'. ചിമ്ബു കാരണം താനനുഭവിച്ചത് ഇനിയൊരു നിര്‍മാതാവിനു ഉണ്ടാകരുതെന്ന് മൈക്കിള്‍ പറയുന്നു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha