വേലയില്ലാ പട്ടധാരി സൂപ്പര്‍
ജോലിയില്ലാത്ത ബിരുദധാരിയുടെ കഥ പറയുന്ന ധനുഷിന്റെ വേലയില്ലാ പട്ടധാരി സൂപ്പര്‍ ഹിറ്റിലേക്ക്. ആക്ഷേപഹാസ്യത്തില്‍ ഒരുക്കിയ ചിത്രത്തിന് കേരളത്തിലും വലിയ സ്വീകരണമാണ് ലഭിച്ചത്. സാധാരണ വീക്കെന്‍ഡില്‍ മാത്രമാണ് അന്യഭാഷ ചിത്രങ്ങള്‍ക്ക് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ഈ ചിത്രത്തിന് അല്ലാത്ത ദിവസങ്ങളിലും ബാല്‍ക്കണി ടിക്കറ്റ് കിട്ടാനില്ല. എന്‍ഞ്ചിനിയറിംഗ് കഴിഞ്ഞ രഘുവരന്‍ എന്ന യുവാവ് വീട്ടിലും സമൂഹത്തിലും നേരിടുന്ന അവസ്ഥകള്‍ കറുത്ത ഫലിതമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ 3500 എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് വര്‍ഷന്തോഷം പഠിച്ചിറങ്ങുന്നവരില്‍ 60 ശതമാനം പേര്‍ക്കും തൊഴില്‍ ലഭിക്കുന്നില്ല. പലരും കോള്‍ സെന്ററില്‍ ഉള്‍പ്പെടെ തൊഴില്‍ തേടി പോവുകയാണ് പതിവ്. എന്നാല്‍ രഘുവരന്‍ അതിന് തയ്യാറാകുന്നില്ല. അനുജന്‍ കാര്‍ത്തിക്കിന് ഒരു ലക്ഷം രൂപ മാസം ശമ്പളമുണ്ട്. അയല്‍ക്കാരിയായ പെണ്‍കുട്ടിക്ക് രണ്ട് ലക്ഷവും. വീട്ട് ജോലികള്‍ ചെയ്ത് അമ്മയെ സഹിയിക്കുകയാണ് രഘുവരന്‍ പണി. അച്ഛന്റെ വായില്‍ നിന്ന് പലപ്പോഴും അവന് കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നു. പണ്ട് മുതലേ വീട്ടുകാര്‍ക്ക് അനുജനോടാണ് ഇഷ്ടം കൂടുതലെന്ന് രഘു കമുകിയോട് പറയുന്നത് പോലും ആക്ഷേപഹാസ്യമായാണ്. അവന് ഹീറോയുടെ പേരിട്ടു കാര്‍ത്തിക്, എനിക്കോ വില്ലന്‍ പേര് , രഘുവരനന്‍.
എന്നാല്‍ അമ്മയുടെ മരണം രഘുവരന്റെ ജീവിതത്തെ മാറ്റി മറിക്കുന്നു. തമിഴ്‌നാട്ടിലെ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വേണ്ടി സര്‍ക്കാരിന്റെ ഒരു പ്രധാന പദ്ധതി രഘു ഏറ്റെടുക്കുന്നു. പക്ഷെ, മറ്റ് ബില്‍ഡേഴ്‌സിന്റെ എതിര്‍പ്പുകള്‍ തുടക്കം മുതല്‍ രഘുവരന്റെ ജോലിക്ക് തടസമാകുന്നു. എന്നാല്‍ അതിനെയൊക്കെ രഘുവരന്‍ അതിജീവിച്ച് ഒരു എഞ്ചിനിയറാണെന്ന് തെളിയിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha