മോഹന്‍ലാലിനെ സ്വപ്നംകണ്ടെഴുതിയ തിരക്കഥയിൽ നായകനായത് കമല്‍ഹാസന്‍ ; സിനിമകള്‍ക്ക് പിന്നിലെ ഒരു നഷ്ട്ട കഥ ഇങ്ങനെ
ചില സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് പിന്നില്‍ ചിലരുടെ നഷ്ടത്തിന്റെ കഥകളുണ്ടാകും. പല കാരണങ്ങള്‍ കൊണ്ടും തങ്ങള്‍ മാറ്റി വച്ച ചിത്രം മറ്റൊരാളുടെ സൂപ്പര്‍ ഹിറ്റായി മാറുന്നത് കാണുമ്പോഴുള്ള നഷ്ടബോധം. നമ്മുടെ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കുമുണ്ട് കരിയറില്‍ അത്തരം ചില നഷ്ടങ്ങള്‍.
മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമായ മോഹന്‍ലാല്‍ ചിത്രം മമ്മൂട്ടിയുടെ നഷ്ടമാണ്. സുരേഷ് ഗോപിയെ സൂപ്പര്‍സ്റ്റാറാക്കിയ ഏകലവ്യനും പൃഥ്വിരാജിന്റെ മെമ്മറീസും മമ്മൂട്ടി ഒഴിവാക്കിയവയാണ്. മമ്മൂട്ടിക്ക് മാത്രമല്ല മോഹന്‍ലാലിനുണ്ട് നഷ്ടങ്ങള്‍. തമിഴിലെ ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ഇത്തരത്തില്‍ മോഹന്‍ലാലിന് കൈവിട്ട് പോയത്.
തമിഴില്‍ നിന്നും മോഹന്‍ലാലിനെ തേടിയെത്തിയ സിനിമയില്‍ പിന്നീട് നായകനായത് കമല്‍ഹാസനായിരുന്നു. ഗൗതം വാസുദേവ് മേനോന്‍ എന്ന മലയാളികള്‍ക്കും പ്രിയങ്കരനായ ഗൗതം മേനോന്റെ ചിത്രമാണ് മോഹന്‍ലാലില്‍ നിന്നും കമല്‍ഹാസനിലേക്ക് എത്തിയത്.
തമിഴില്‍ സൂപ്പര്‍ ഹിറ്റായി മാറിയ വേട്ടയാട് വിളയാട് എന്ന ചിത്രമാണ് മോഹന്‍ലാലില്‍ നിന്നും കമല്‍ഹാസനിലേക്ക് എത്തിയത്. ഗൗതം മേനോന്‍ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് തന്റെ പ്രിയ നടനായി മോഹന്‍ലാലിനെ മനസില്‍ കണ്ടായിരുന്നു.കമല്‍ഹാസനെ നായകനാക്കി വേട്ടയാട് വിളയാട് എന്ന ചിത്രം തമിഴിലാണ് പുറത്ത് വന്നത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി മലയാളത്തില്‍ ഒരുക്കാനായിരുന്നു ഗൗതം മേനോന്‍ പദ്ധതിയിട്ടിരുന്നത്. 2006ലായിരുന്നു വേട്ടയാട് വിളയാട് പ്രേക്ഷരിലേക്ക് എത്തിയത്.
ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഗൗതം മേനോന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞു. പൂര്‍ണമായ തിരക്കഥയുമായി എത്താനായിരുന്നു മോഹന്‍ലാല്‍ അദ്ദേഹത്തോട് പറഞ്ഞത്. എന്നാല്‍ അപ്രിതീക്ഷിതമായ ട്വിസ്റ്റുകളായിരുന്നു പിന്നീട് നടന്നത്.ഇതിനിടെ കമല്‍ഹാസനെ കണ്ട് കഥ പറയാനുള്ള അവസരം ഗൗതം മേനോന് ലഭിച്ചു. പച്ചക്കിളി മുത്തച്ചരം എന്ന ചിത്രത്തിന്റെ കഥയായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞത്. കമലിന് ആ കഥ അത്രയ്ക്കങ്ങ് ബോധിച്ചില്ല. പിന്നീട് ശരത് കുമാറായിരുന്നു പച്ചക്കിളി മുത്തച്ചരത്തില്‍ നായകനായത്.
പച്ചക്കിളി മുത്തച്ചരം കമലിന് ബോധിക്കാതെ വന്നതോടെ ഗൗതം മേനോന്‍ വേട്ടയാട് വിളയാടിന്റെ കഥ അദ്ദേഹത്തോട് പറഞ്ഞു. ആ കഥ ഇഷ്ടപ്പെട്ട കമല്‍ഹാസന്‍ ആ സിനിമയുമായി മുന്നോട്ട് പോകാം എന്ന് അറിയിക്കുകയായിരുന്നു. പിന്നീട് അധികം വൈകാതെ വേട്ടയാട് വിളയാട് യാഥാര്‍ത്ഥ്യമായി.അടുത്ത വര്‍ഷം മലയാളത്തില്‍ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിലാണ് ഗൗതം മേനോന്‍. അതിനായി മോഹന്‍ലിലനെ കണ്ട് കഥ പറയുകയും ചെയ്തു. നിവിന്‍ പോളി ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളേയും അദ്ദേഹം സമീപിച്ചിട്ടുണ്ട്. ഇക്കുറി മോഹന്‍ലാല്‍ ഗൗതം മേനോന് കൈകൊടുക്കുമോ എന്ന് കാത്തരിക്കുകയാണ് ആരാധകര്‍.
https://www.facebook.com/Malayalivartha