അഭ്യൂഹങ്ങള്‍ക്ക് വിട, രജനികാന്ത് ശങ്കർ ചിത്രം 2.0യുടെ റിലീസ് പ്രഖ്യാപിച്ചു ; ലോകവ്യാപകമായി ചിത്രം പ്രദർശിപ്പിക്കുന്നത് 10000 സ്ക്രീനുകളിൽ
"എന്തിരൻ എന്ന സയന്റിഫിക് ത്രില്ലറിന് ശേഷം അതിന്റെ രണ്ടാം ഭാഗവുമായി ഒന്നിക്കുകയാണ് ശങ്കറും രജനികാന്തും. ഐ എന്ന ചിത്രത്തിന് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 2.0 എന്നാണ് പേരിട്ടിരിക്കുന്നത്. എമി ജാക്സൻ നായികയായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലനായി എത്തുന്നത്.കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ സിനിമ ലോകവും ആരാധകരും ചർച്ച ചെയ്യുന്നത് 2.0 റിലീസിനേക്കുറിച്ചാണ്. വിവിധ കാരണങ്ങളാൽ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് പുതിയ തിയതി പുറത്ത് വന്നിരിക്കുകയാണ്.
ഇന്ത്യൻ ഇതിഹാസമായി മാറിയ ബാഹുബലി 2നെ പിന്നിലാക്കാൻ ഒരുങ്ങുന്ന 2.0 പ്രദർ ശനത്തിനെത്തുന്നതും ബാഹുബലിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ്. ബാഹുബലി 2 പ്രദർശനത്തിനെത്തിയത് ഏപ്രിൽ 28നായിരുന്നു. ഏപ്രിൽ 27നായിരിക്കും 2.0 റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ട്. 2.0 ഏപ്രിൽ 27ന് റിലീസ് ചെയ്യുമെന്ന കാര്യം ട്വീറ്റ് ചെയ്തത് ട്രേഡ് അനലിസ്റ്റായ തരൺ ആദർശാണ്. എന്നാൽ ഇക്കാര്യത്തിൽ നിർമാതാക്കളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബാഹുബലിയുടെ വിജയം പോലെ ചരിത്രം ആവർത്തിക്കുമെന്നും തരുൺ ട്വീറ്റിൽ പറയുന്നു. നിരവധി തവണ റിലീസ് മാറ്റിയാണ് 2.0 ഏപ്രിൽ റിലീസ് നിജപ്പെടുത്തിത്. ചിത്രത്തിന് ഓഡിയ റിലീസ് ചടങ്ങിൽ ഒദ്യോഗികമായി പ്രഖ്യാപിച്ചത് ചിത്രം ജനുവരി 25ന് ഇന്ത്യ ഒട്ടാകെയും 26ന് ലോക വ്യാപകമായും റിലീസ് ചെയ്യുമെന്നായിരുന്നു. പിന്നീട് റിലീസ് ഏപ്രിലേക്ക് മാറ്റിയതായി അഭ്യൂഹം പ്രചരിച്ചെങ്കിലും റിലീസ് മാറ്റിയിട്ടില്ലെന്നായിരുന്നു അണിയറ പ്രവർ ത്തകർ അറിയിച്ചത്. പിന്നീടാണ് റിലീസ് മാറ്റുന്ന വിവരം പുറത്ത് വന്നത്. ഒരു ഇന്ത്യൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും 2.0യുടേത്. ലോകവ്യാപകമായി 10000 സ് ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിൽ ചിത്രം ആദ്യദിനം തന്നെ പ്രദർശനത്തിനെത്തും. ജനുവരി 25ന് ചിത്രം ഇന്ത്യയിൽ മാത്രമായിരിക്കും റിലീസ് ചെയ്യുക. അതിന് ശേഷമായിരിക്കും ആഗോള റിലീസ്. വിദേശ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും എത്ര ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ല. 450 കോടി മുതൽ മുടക്കുള്ള ചിത്രം ഇന്ത്യയിൽ ഏറ്റവും ഉയർന്ന മുതൽ മുടക്കിൽ ചിത്രീകരിക്കുന്ന സിനിമയാണ്. രജനകാന്തിന്റെ വില്ലനായി എത്തുന്നത് അക്ഷയ്കുമാറാണ്. എമി ജാക്സനാണ് ചിത്രത്തിലെ നായിക. നീരവ് ഷാ ഛായാഗ്രഹണവും എ.ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്നു. "
https://www.facebook.com/Malayalivartha