ശരവണന് സിനിമയില്‍ അഭിനയിച്ച് കൂടെ... ആ ചോദ്യമാണ് സൂര്യയെ മാറ്റിമറിച്ചത്, സൂര്യ സിനിമയില്‍ എത്തിയത് ഇങ്ങനെ
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ഷാരൂഖ് ഖാനെയും, സല്‍മാന്‍ ഖാനേയും കടത്തിവെട്ടി 2017ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് സ്വന്തമാക്കി തെന്നിന്ത്യന്‍ താരം സൂര്യ.
2017 ഗോള്‍ഡന്‍ ട്വീറ്റ് സ്വന്തമാക്കിയിരിക്കുന്നത് സൂര്യയുടെ തമിഴ് ചിത്രമായ താന സേര്‍ന്ദ കൂട്ടത്തിന്റെ സെക്കന്റ് ലുക്കാണ്.ഡിസംബര്‍ 5 വരെ ഇതിനോടകം 70,000 തവണയാണ് ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.
സല്‍മാന്‍ ഖാന്റെ ചിത്രമായ ട്യൂബ് ലൈറ്റ്, ടൈഗര്‍ സിന്ദാ ഹെ ഷാരൂഖ് ചിത്രമായ റയീസ്, ജബ് ഹരി മെറ്റ് സെജല്‍ എന്നിവയുടെ ഫസ്റ്റ് ലുക്ക്‌പോസ്റ്ററുകളായിരുന്നു ഇതുവരെ ട്വിറ്ററില്‍ കൂടുതല്‍ റിട്വീറ്റുകള്‍ സ്വന്തമാക്കിയവ.
മലയാളികള്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ച നടനാണ് സൂര്യ.സിനിമയില്‍ സൂര്യയുടെ വരവ് വളരെ യാദശ്ചൃകമായിട്ടായിരുന്നു.പ്ലസ്ടു കഴിഞ്ഞ് കോളജില്‍ പോയിക്കൊണ്ടിരുന്നു. അപ്പോള്‍ സൂര്യയുടെ പേര് ശരവണന്‍ എന്നായിരുന്നു. പഠനം പൂര്‍ത്തിയാക്കി ഒരു ഗാര്‍മെന്റ്‌സ് കമ്പനിയില്‍ ജോലി നേടി മാസം 700 രൂപ ശമ്പളം.
ഈ പണിയില്‍ വളരെ ആത്മാര്‍ത്ഥമായി ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ക്രമേണ ശമ്പളവര്‍ദ്ധനവ് ഉണ്ടാകുകയും മാസം 15000 രൂപയില്‍ എത്തിനില്‍ക്കുകയും ചെയ്തു.സ്വന്തമായി ഒരു ഗാര്‍മെന്റ് ഫാക്ടറി തുടങ്ങണമെന്നതായിരുന്നു ശരവണന്റെ ലക്ഷ്യവും സ്വപ്നവും.'ശരവണനോട് അഭിനയിക്കാന്‍ പറയൂ' എന്ന് പിതാവായ ശിവകുമാറിനെ കാണാനെത്തുന്ന സംവിധായകര്‍ പറയുമായിരുന്നു.
ലജ്ജാശീലനായ ശരവണന്‍ ആ അവസരങ്ങള്‍ സൗകര്യപൂര്‍വവം ഒഴിവാക്കിക്കൊണ്ടിരുന്നു. സംവിധായകന്‍ വസന്ത് 'ആശൈ' എന്ന സിനിമ എടുത്തപ്പോള്‍ ആദ്യമായി ശരവണനെ പരിചയപ്പെടുത്തണമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. പക്ഷേ ആ വേഷം കൈകാര്യം ചെയ്തത് അജിത്ത് കുമാറായിരുന്നു.
കുറെ മാസങ്ങള്‍ക്കു ശേഷം ഇതേ വസന്ത് അജിത്‌വിജയ് എന്നിങ്ങനെ ഇരട്ട നായകന്മാരെ പങ്കെടുപ്പിച്ച് ചിത്രീകരണം ആരംഭിച്ച 'നേര്‍ക്കു നേര്‍' പടത്തില്‍ അവിചാരിതമായി അജിത്തിന് പങ്കെടുക്കാന്‍ കഴിയാതെ പോയി. ഈ പടത്തിന്റെ നിര്‍മ്മാണം മണിരത്‌നമായിരുന്നു. അദ്ദേഹം ശിവകുമാറിനെ കണ്ടു ശരവണനെ അഭിനയിക്കാന്‍ പറയണമെന്നു പറഞ്ഞു.
https://www.facebook.com/Malayalivartha