'ഇവർ ദൈവത്തിന്റെ പ്രതിരൂപമാണ് ' ട്രാന്‍സ്ജെന്റേര്‍സിന് പിന്തുണയേകി തമിഴകത്തെ പ്രിയതാരം വിജയ് സേതുപതി ;പുതിയ ചിത്രത്തില്‍ ട്രാന്‍സ്ജെന്റര്‍ ആയി അഭിനയിച്ചതിനു ശേഷം തനിക്ക് ട്രാന്‍സ്ജെന്റേര്‍സിനോടുള്ള സ്നേഹം കൂടിയെന്ന് താരം
തമിഴകത്തിന് ഏറെ പ്രിയപ്പെട്ട താരമാണ് വിജയ് സേതുപതി. 2012 ല്‍ പിസ്സ എന്ന ചിത്രത്തിലൂടെ വന്ന് പിന്നീട് ഏറെ പ്രേക്ഷക പ്രീതി നേടിയ താരം. വിക്രം വേദയില്‍ നായകനായ മാധവനോട് 'ഒരു കഥ സൊല്ലട്ടുമാ' എന്ന് ചോദിക്കുന്ന രംഗം ആവേശഭരിതമായിരുന്നു.ഇപ്പോള്‍ ട്രാന്‍സ്ജെന്റേര്‍സിനെ ചേര്‍ത്തു പിടിച്ച് അവര്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് പ്രേക്ഷകരുടെ സ്നേഹം ഇരട്ടിയാക്കിയിരിക്കുകയാണ് വിജയ് സേതുപതി.
കഴിഞ്ഞ ദിവസം ട്രാന്‍സ്ജെന്റേര്‍സ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അതിഥിയായി എത്തിയാണ് സേതുപതി അവരെ ചേര്‍ത്തു പിടിച്ചത്. ട്രാന്‍സ്ജ്ന്റേര്‍സില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിജയ് പറഞ്ഞു. മനുഷ്യനെ മതമോ ജാതിയോ നോക്കാതെ സ്നേഹിക്കേണ്ടതെങ്ങനെയാണെന്ന് ട്രാന്‍സ്ജെന്റേര്‍സില്‍ നിന്ന് പഠിക്കാനാകുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
ട്രാന്‍ജെന്റര്‍ ആയിട്ടാണ് തന്റെ പുതിയ ചിത്രത്തില്‍ വിജയ് അഭിനയിക്കുന്നത്. കിടിലന്‍ മേക്ക് ഓവറാണ് ചിത്രത്തിനായി വിജയ് സ്വീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീലക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്യാഗരാജന്‍ കുമാരരാജയാണ് സംവിധാനം ചെയ്യുന്നത്.പുതിയ ചിത്രത്തില്‍ ട്രാന്‍സ്ജെന്റര്‍ ആയി അഭിനയിച്ചതിനു ശേഷം തനിക്ക് ട്രാന്‍സ്ജെന്റേര്‍സിനോടുള്ള സ്നേഹം കൂടിയെന്നും വിജയ് പറയുന്നു. 'സമൂഹത്തില്‍ നിങ്ങള്‍ ഇനിയും ഉയര്‍ന്നു വരണമെന്നും നിങ്ങളുടെ ഉയര്‍ച്ചയ്ക്കായി നിങ്ങള്‍ തന്നെ പോരാടണമെന്നും' വിജയ് സേതുപതി പറഞ്ഞു.ചടങ്ങിനിടെ വേദിയില്‍ കുഴഞ്ഞുവീണ ട്രാന്‍സ്ജെന്ററിനെ വിജയ് ഉടന്‍തന്നെ താങ്ങിയെഴുന്നേല്‍പ്പിക്കുകയും ചെയ്തു. ട്രാന്‍സ്ജെന്റേര്‍സിനെ ചേര്‍ത്തു പിടിച്ചുകൊണ്ടാണ് വിജയ് വേദിയില്‍ സംസാരിച്ചത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha