അമലയ്ക്ക് ഏറ്റവും ഇഷ്ടം ആ നടനെ, വെളുത്ത് തുടുത്തിരിക്കുന്ന ആ നടന്‍ ആരാണെന്നോ...
നടി അമല പോളിന് ഏറ്റവും ഇഷ്ടമുള്ള ഒരു നടനുണ്ട്.ആരാണെന്നോ.ഭാസ്‌കര്‍ ഒരു റാസ്‌കല്‍ സിനിമയെകുറിച്ച് സംസാരിക്കുന്നതിനൊപ്പം തനിക്കേറ്റവും പ്രിയങ്കരനായ സിനിമാപ്രവര്‍ത്തകന്‍ ആരെന്ന് അമല വെളിപ്പെടുത്തി.
സിനിമാ മേഖലയില്‍ നിന്നും എനിക്കേറെ പ്രിയപ്പെട്ട ഒരു വ്യക്തിയെ തിരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ ഒരേ ഒരാളെ മാത്രമേ എനിക്ക് ചൂണ്ടികാണിക്കാനുള്ളു അതെനിക്കേറ്റവും പ്രിയങ്കരനായ അരവിന്ദ് സ്വാമിയാണ്. അകത്തും പുറത്തും ഒരു നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം.' എന്ന് അമല പറഞ്ഞു.
ഈ ചിത്രം രൂപപ്പെട്ടു വന്ന രീതിയില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ സിനിമയെ വളരെ അഭിനിവേശത്തോടെ സമീപിച്ച ഇതിന്റെ നിര്‍മാതാവ് മുരുഗന്‍ സാറിനോട് ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. ഒരു സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. എന്റെ ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു അതെന്നും അമല പറയുന്നു.
https://www.facebook.com/Malayalivartha