ഇന്ത്യന്‍ എക്സ്പ്രസിന്റെ മികച്ച തമിഴ് നടന്മാരുടെ ലിസ്റ്റില്‍ മലയാളികളുടെ സ്വന്തം കുഞ്ഞിക്കയും
ഇന്ത്യന്‍ എക്സ്പ്രസ്തയ്യാറാക്കിയ മികച്ച തമിഴ് നടന്മാരുടെ തിരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച 10 തമിഴ് നടന്മാരുടെ ലിസ്റ്റിൽ മലയാളികള്‍ക്ക് അഭിമാനമായി ദുല്‍ഖര്‍ സല്‍മാനും ഇടം നേടി. തമിഴിലെ മുൻനിര നടന്മാർക്കൊപ്പം മത്സരിച്ച മലയാളികളുടെ സ്വന്തം കുഞ്ഞിക്കക്ക് ആദ്യ 10 ൽ തന്നെ സ്ഥാനം പിടിക്കാനായി.
തമിഴ് താരങ്ങളായ വിജയ് സേതുപതി, പ്രസന്ന, സുന്‍ദീപ് കൃഷ്ണന്‍, വിഥാര്‍ദ്, കാര്‍ത്തി, വിവേക് പ്രസന്ന എന്നിവര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ സല്‍മാനും ഇടം നേടിയത്.
വിജയ് സേതുപതി, ഈ വര്‍ഷം വിജയ് സേതുപതിയുടേ ചിത്രങ്ങളെല്ലാം വിജയം നേടിയവയാണ്. ഇതില്‍ വിക്രം വേദ ബ്ലോക്ക്ബസ്റ്ററും കറുപ്പനും പുരിയാത്ത പതിരും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
പ്രസന്ന, പവര്‍ പാണ്ടിയിലെ മകന്‍, തുപ്പരിവാളന്‍, ഒപ്പം തിരുട്ടു പയലേ 2 വിലെ വില്ലന് എന്നി ചിത്രങ്ങളാണ് പ്രസന്നയെ പ്രേക്ഷകരുടെ പ്രിയ താരമാക്കിയത്.
സുന്‍ദീപ് കൃഷ്ണന്‍, മാനഗരം, നെഞ്ചില്‍ തുണൈവിരുന്താല്‍,മാനഗരം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളിലൂടെയാണ് സുന്‍ദീപ് കൃഷ്ണന്‍ തമിഴില്‍ 2017 ല്‍ സാന്നിദ്ധ്യം അറിയിച്ചത്. തെലുങ്കില്‍ ശ്രദ്ധേയനായ താരം 2017 ല്‍ ആണ് തമിഴിൽ സാനിധ്യമറിയിച്ചത്.
വിഥാര്‍ദ് ,ണ്ടു മികച്ച ചിത്രങ്ങളാണ് വിഥാര്‍ദ് 2017 ല്‍ നല്‍കിയത്. കുരങ്ങു ബൊമ്മയ് , ഗ്രാമീണ ത്രില്ലറായ ഒരു കിടാരിയിന്‍ കരുണൈ മനുവുമാണ് ആ ചിത്രങ്ങള്‍. ഇത് രണ്ടും ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ പെടുന്നു.
കാര്‍ത്തി, കാര്‍ത്തിയുടെ കാറ്റ് വേളിയതേ എന്ന മണിരത്നം ചിത്രം വിജയം നല്‍കിയില്ലെങ്കിലും 'ധീരന്‍ അധികാരം ഒന്ന്' മികച്ചതായിരുന്നു. ഒരു പൊലീസ് ഓഫീസറുടെ റോളില്‍ കാര്‍ത്തി എത്തിയ ചിത്രം 2017 ലെ ബോക്സ് ഓഫീസില്‍ വൻ വിജയം നേടി.
വൈഭവ് റെഡ്ഢി , ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്ന വൈഭവ് റെഡ്ഢി മേയാത മാന്‍ എന്ന ചിത്രത്തിലെ ഇദയം മുരളി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി, ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ മികച്ച നടന്മാരുടെ പട്ടികയില്‍ എത്തിക്കുന്നു.
വേക് പ്രസന്ന, വിക്രം വേദയിലടക്കം മിക്ക ചിത്രങ്ങളിലും സൈഡ് റോളിലോ വില്ലന്‍ വേഷത്തിലോ ഒതുങ്ങിയ വിവേക് പ്രസന്ന, മേയാത മാന്‍ എന്ന ചിത്രത്തിലെ നായകന്റെ സുഹൃത്തായി ഗംഭീര പ്രകടനമാണ് നടത്തിയത്.
ദുല്‍ഖര്‍ സല്‍മാന്‍, മലയാളികളുടെ സ്വന്തം ദുൽഖറിന്റെ സോളോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും നാല് വേഷങ്ങള്‍ അടങ്ങിയ ആന്തോളജി ചിത്രത്തിലെ ദുല്‍ഖറിന്റെ പ്രകടനത്തെ മികച്ചതാക്കി.
രാജ് കിരണ്‍ ,അച്ഛന്‍ വേഷങ്ങളിലും ഗോഡ് ഫാദര്‍ വേഷങ്ങളിലും മാത്രം ഒതുങ്ങി പോയ രാജ് കിരണ്‍, ഒരു നല്ല നടന്റെ തിരിച്ചുവരവാണ് പവര്‍ പാണ്ടി നല്‍കിയത്.
എം. എസ് ഭാസ്ക്കര്‍, എട്ടു തോട്ടകള്‍ എന്ന ചിത്രത്തിലെ ബാങ്ക് കൊള്ളക്കാരനായുള്ള പ്രകടനം കൈയടികള്‍ നേടിക്കൊടുത്തു. ഒരു വ്യത്യസ്ത വേഷം എന്ന നിലയില്‍ ചിത്രം അദ്ദേഹത്തിന് മികച്ച ബ്രേക്ക് ആയിരുന്നു.
https://www.facebook.com/Malayalivartha