അഭിനയ കലയോട് വിട ; നടൻ വിനോദ് രാജ് അന്തരിച്ചു
നടൻ വിനോദ് രാജിന് വിട. നടന്‍ ചിയാന്‍ വിക്രമിന്റെ അച്ഛനും പ്രശസ്ത നടനുമായ വിനോദ് രാജ് അസുഖത്തെ തുടർന്ന് മരണമടയുകയായിരുന്നു. പ്രായത്തിന്റേതായ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്ന് ഏറെ നാളായി സിനിമാഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ജോണ്‍ വിക്ടര്‍ എന്നാണ് ശരിയായ പേര്.
ഭാര്യ രാജേശ്വരി സബ് കലക്ടറായിരുന്നു. നടൻ വിക്രം,അരവിന്ദ്, അനിത എന്നിവരാണ് മക്കൾ നടന്‍ ത്യാഗരാജന്‍ (നടന്‍ പ്രശാന്തിന്റെ അച്ഛന്‍) വിനോദിന്റെ ഭാര്യാ സഹോദരനാണ്.
സീരിയല്‍ രംഗത്ത് കൂടെയാണ് വിനോദ് രാജ് അഭിനയ രംഗത്ത് എത്തിയത്. 1988 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഗലാട്ട കുടുംബ എന്ന ചിത്രത്തിലൂടെ മിനിസ്‌ക്രീനിലെത്തിയ വിനോദ് രാജ് 1990 ല്‍ കാതല്‍ കണ്മണി എന്ന ചിത്രത്തിലൂടെ നായകനായി സിനിമയിലെത്തി . എന്നാല്‍ ആ ചിത്രം പരാജയപ്പെട്ടതോടെ നായകനായി തുടരാന്‍ വിനോദ് രാജിന് സാധിച്ചില്ല.
പിന്നീട് തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളിൽ ഒട്ടേറെ വേഷങ്ങൾ അദ്ദേഹം ചെയ്തു. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും പ്രേക്ഷക ശ്രദ്ധ നേടാൻ അതിലൂടെ ശ്രദ്ധിക്കപ്പെടാന്‍ വിനോദിന് സാധിച്ചു. സഹതാര വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വിനോദ് രാജിന്റെ ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ ജനശ്രദ്ധ നേടി.
അച്ഛന്‍ നടനായി സിനിമയിലുള്ളപ്പോഴാണ് വിക്രം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഭാര്യ രാജേശ്വരി സബ് കലക്ടറായിരുന്നു. നടൻ വിക്രമിനി കൂടാതെ, അരവിന്ദ്, അനിത എന്നിവരാണ് മറ്റു മക്കൾ നടന്‍ ത്യാഗരാജന്‍ (നടന്‍ പ്രശാന്തിന്റെ അച്ഛന്‍) വിനോദിന്റെ ഭാര്യാ സഹോദരനാണ്.
https://www.facebook.com/Malayalivartha