ജയ്ക്കെതിരെ പരാതിയുമായി നിർമ്മാതാക്കൾ രംഗത്ത് ; തങ്ങളുടെ ബാധ്യത തീര്‍ക്കാതെ മറ്റൊരു ചിത്രം ചെയ്യാന്‍ നടനെ അനുവദിക്കരുതെന്ന് ആവശ്യം
നടൻ ജയ് നായകനായ തമിഴ് ചിത്രം ബലൂണ്‍ പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെ നടനെതിരെ പരാതിയുമായി നിര്‍മാതാക്കളായ നന്ദകുമാറും അരുണ്‍ ബാലാജിയും രംഗത്ത്.
ജയ്, അഞ്ജലി, ജനനി അയ്യര്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ബലൂണ്‍ ഡിസംബര്‍ 29 നാണ് പുറത്തിറങ്ങിയത്. ചിത്രം നല്ല പ്രതികരണത്തോടുകൂടി മുന്നേറുന്നു. അതെ സമയം ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് ജയ്ക്കെതിരെ പരാതിയുമായി നിർമ്മാതാക്കൾ രംഗത്ത് വന്നിരിക്കുന്നത്. തങ്ങളുടെ ബാധ്യത തീര്‍ക്കാതെ മറ്റൊരു ചിത്രം ചെയ്യാന്‍ നടനെ അനുവദിക്കരുതെന്നും അവര്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഒരു വര്‍ഷം മുൻപ് പുറത്തിറങ്ങേണ്ടിയിരുന്ന സിനിമയുടെ റിലീസ് വൈകാന്‍ കാരണം ജയ്യുടെ അലംഭാവമാണെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ജയ് കൃത്യമായി സെറ്റില്‍ എത്തുകയോ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയോ ചെയ്തില്ല. അതുകാരണം കൃത്യ സമയത്തിന് സിനിമ ചിത്രീകരണം പൂർത്തിയാക്കാനോ പുറത്തിറക്കാനോ കഴിഞ്ഞില്ല. അതിനാൽ ജയ് കാരണം ഒന്നരക്കോടി രൂപയുടെ നഷ്ടമാണ് തങ്ങള്‍ക്ക് സഹിക്കേണ്ടി വന്നതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
ജയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിർമ്മാതാക്കൾ പ്രൊഡൂസേഴ്സ് കൗണ്‍സിലിനെയും സമീപിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha