”എനിക്കായി നിങ്ങളുടെ സ്നേഹം തരാം, പക്ഷേ ജീവൻ തരരുത്" ഹെൽമെറ്റ് ധരിക്കാതെ യുവാക്കൾ നടത്തിയ ബൈക്ക് അഭ്യാസത്തിൽ പൊട്ടിത്തെറിച്ച് സൂര്യ
ഹെൽമെറ്റ് ധരിക്കാതെ യുവാക്കൾ നടത്തിയ ബൈക്ക് പ്രകടനമാണ് സൂര്യയെ രോഷാകുലനാക്കിയത്. തന്റെ പുതിയ ചിത്രമായ താനാ സേർന്ത കൂട്ടത്തിന്റെ തെലുങ്ക് പതിപ്പ് ഗ്യാങ്ങിന്റെ പ്രൊമോഷനുവേണ്ടി ആന്ധ്രയിൽ എത്തിയപ്പോഴായിരുന്നു സംഭവം.രാത്രിയിൽ കാറിൽ യാത്ര ചെയ്യവേയാണ് യുവാക്കളുടെ സാഹസിക ബൈക്ക് പ്രകടനം സൂര്യ ശ്രദ്ധിച്ചത്. ഇതിനിടയിൽ ഒരു യുവാവ് സൂര്യയുടെ കാറിന്റെ ടയറിനു സമീപത്തായി വീണു. അയാൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. ഭാഗ്യം കൊണ്ടാണ് അയാൾ രക്ഷപ്പെട്ടത്. ഇതിൽ ക്ഷുഭിതനായ സൂര്യ കാറിൽനിന്നിറങ്ങി യുവാക്കളോട് ദേഷ്യപ്പെടുകയായിരുന്നു. പക്ഷേ സൂര്യ ദേഷ്യപ്പെട്ടിട്ടും ആരാധകർ അദ്ദേഹത്തെ നോക്കി ജയ് സൂര്യ എന്നു ആർത്തു വിളിക്കുകയാണ് ചെയ്തത്.
സംഭവത്തിന്റെ പിറ്റേ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ സൂര്യ ഈ സംഭവത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ”ഞാൻ ഇങ്ങോട്ട് വരുമ്പോഴാണ് യുവാക്കളുടെ ബൈക്ക് റാലി കണ്ടത്. എന്റെ സഹോദരന്മാർ ഹെൽമെറ്റ് ഇല്ലാതെയാണ് ബൈക്ക് ഓടിച്ചിരുന്നത്. അതിൽ ഒരാൾ മാത്രമാണ് ഹെൽമെറ്റ് ധരിച്ചിരുന്നത്. മാത്രമല്ല ഒരു ബൈക്ക് ഓടിച്ചിരുന്നയാൾ എന്റെ കാറിന് അടുത്തായി വീണു. അയാൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിൽ അതെനിക്ക് ജീവിതകാലം മുഴുവനും വിഷമം ആയേനെ”
”എനിക്കായി നിങ്ങളുടെ സ്നേഹം തരാം, പക്ഷേ ജീവൻ തരരുത്. ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. ജീവിതം വിലപ്പെട്ടതാണ്. 25-ാം വയസ്സിൽ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നേടാനുണ്ട്. കരിയറിൽ നിറയെ വിജയങ്ങൾ നേടാനുണ്ട്. ദയവ് ചെയ്ത് ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക” സൂര്യ പറഞ്ഞു.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha