സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങി ജിഗ്നേഷ് മേവാനി ; പാ രഞ്ജിത്തിന്റെ അടുത്ത ചിത്രത്തിലൂടെ വിപ്ലവതാരം ബിഗ് സ്ക്രീനിലേക്ക്
എംഎല്‍എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി ബിഗ് സ്ക്രീനിലേക്ക്. സംവിധായകന് പാ രഞ്ജിത്തിന്റെ അടുത്ത തമിഴ് ചിത്രത്തിലാണ് മേവാനി വേഷമിടുക. ദളിത് അവകാശ പോരാട്ടങ്ങളുടെ സ്വാധീനത്തില്‍ സംവിധായകന് തന്നെയാണ് മേവാനിയെ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചത്.
മേവാനിയുടെ വ്യക്തിത്വത്തിന് ചേര്‍ന്ന വേഷമാണ് ചിത്രത്തില്‍ അദ്ദേഹത്തിന് ഉണ്ടാവുകയെന്ന് രഞ്ജിത്ത് പറഞ്ഞു. നിലവില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ ഡബ്ബിങ് ജോലിയിലാണ് അദ്ദേഹം. 'ജിഗ്നേഷ് മേവാനിയെ പോലൊരു മികച്ച യുവനേതാവുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്റെ അടുത്ത ചിത്രത്തില്‍ അദ്ദേഹത്തിന് യോജിക്കുന്ന ഒരു വേഷമാണ്. ദളിത് അവകാശങ്ങളെ കുറിച്ചും നിലവിലത്തെ രാഷ്ട്രീയ നീക്കങ്ങളെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്', രഞ്ജിത് പറഞ്ഞു.
അതേസമയം, പൊങ്കല്‍ പാ രഞ്ജിത്തിനൊപ്പം ആഘോഷിക്കുന്നതില്‍ താനും ത്രില്ലിലാണെന്ന് മേവാനി പ്രതികരിച്ചു. താന്‍ കണ്ടതില്‍ ഏറെ വിനയമുളളയാളാണ് പാ രഞ്ജിത്തെന്നും ദളിത് നേതാവ് പ്രതികരിച്ചു. ആദ്യ ചിത്രമായ മദ്രാസിലൂടെ തന്നെ ദളിത് പ്രശ്നങ്ങളെ വ്യക്തമായ രീതിയില്‍ അവതരിപ്പിച്ചയാളാണ് രഞ്ജിത്. പിന്നീട് രജനിയുടെ കബാലിയും ജനശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha