നയന്‍താര സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര അമൃത്സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ചു. തനി പഞ്ചാബി പെണ്‍കുട്ടിയുടെ വേഷത്തിലാണ് താരം ക്ഷേത്രത്തിലെത്തിയത്. അടുത്തകാലത്തായി ഓരോ സിനിമകളുടെയും ഇടവേളകളില്‍ താരം തീര്‍ത്ഥാടന കേന്ദ്രങ്ങളോ, വിനോദസഞ്ചാര കേന്ദ്രങ്ങളോ സന്ദര്‍ശിക്കുക പതിവായിരിക്കുകയാണ്. മൂന്ന് മാസം മുമ്പ് അജ്മീരിലെ ദര്‍ഗയില്‍ താരം പോയിരുന്നു. കാമുകന് വിഘ്നേഷും മറ്റ് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. അറമും വേലക്കാരനും ഹിറ്റായ ശേഷമാണ് താരം ഇടവേളയെടുത്തത്. വിഘ്നേഷാവട്ടെ പുതിയ ചിത്രമായ തനാ സേര്‍ന്ത കൂട്ടം എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം വിശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഇരുവരും നേരെ പഞ്ചാബിലേക്ക് പറന്നത്.
https://www.facebook.com/Malayalivartha