രജനീകാന്തിന്റെ കൊച്ചടൈയാന്റെ റിലീസിംഗ് മാറ്റിവച്ചു
രജനീകാന്തിന്റെ ജന്മദിനത്തില്‍ പുറത്തിറങ്ങാനിരുന്ന കൊച്ചടൈയാന്റെ റിലീസിംഗ് മാറ്റിവച്ചു. രണ്ടായിരത്തി പന്ത്രണ്ടാം ആണ്ടിലെ സവിശേഷ ദിനമായ 12-12-12 നാണ് ചിത്രം പുറത്തിറങ്ങുന്നതങ്ങാനിരുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കഴിയാതിരുന്നതു കൊണ്ടാണ് റിലീസിംഗ് മാറ്റി വച്ചത്. പൊങ്കലിന് ചിത്രം തീതായറ്ററുകളിലെത്തിക്കാന്‍ ശ്രമിക്കുകയാണണ്.
അവതാറിനേക്കാള്‍ വെല്ലുന്ന സാങ്കേതിക വിദ്യകളാണ് ചിത്രത്തിനായി ഉപയോഗിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, ജപ്പാനീസ് എന്നീ നാലു ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. രജനിയുടെ കഴിഞ്ഞ ചിത്രമായ യന്തിരന്‍ ജപ്പാനില്‍ വന്‍ ഹിറ്റായിരുന്നു. അതാണ് ജപ്പാനിസ് ഭാഷയിലും ചിത്രമെടുക്കുന്നത്.
ബ്രഹ്‌മാണ്ഡ നായകന്റെ പുതിയ ചിത്രം ആഘോഷമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ആരാധകര്‍. ഇതുവരെയുള്ള രജനീ ചിത്രങ്ങളെ വെല്ലുന്നതായിരിക്കും കൊച്ചടൈയാന്‍.
മകള്‍ സൗന്ദര്യയാണ് ഈ ചിത്രത്തിന്റെ സംവിധായിക. കെ.എസ്. രവികുമാറിന്റേതാണ് കഥയും തിരക്കഥയും. രാജീവ് മേനോനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ റിസീസായിരിക്കും ഈ ചിത്രത്തിനുണ്ടാവുക. ലോകമാകെ 3500ലേറെ തീയറ്ററുകളില്‍ ഒരേസമയം കൊച്ചടൈയാന്‍ റിലീസ് ചെയ്യും.
ദീപിക പദുകോണ്‍, ശരത്‌കുമാര്‍, ആദി, ശോഭന, ജാക്കി ഷെറോഫ്, നാസര്‍ തുടങ്ങിയ വന്‍ താരനിരയും രജനിക്കൊപ്പമുണ്ട്. എ.ആര്‍. റഹ്‌മാന്റെ മാസ്‌മരിക സംഗീതവും കൊച്ചടൈയാനെ ഉയരങ്ങളിലെത്തിക്കും.
https://www.facebook.com/Malayalivartha