Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി


ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി ... ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


ഹമാസ് മേധാവി യഹ്യ സിൻവർ കൊല്ലപ്പെട്ടു?; ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്...കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ...എല്ലാം കണ്ണുകളും ഇസ്രായേലിലേക്ക്...


ഗംഗാ കനാലിൽ ഇത്തവണ ജലനിരപ്പ് സാധാരണയിലും താഴ്ന്നു... ഇതിന് പിന്നാലെ നദിയില്‍ റെയില്‍വേ ട്രാക്കുകള്‍ കണ്ടെത്തി...ജലസേചന വകുപ്പിനെ മാത്രമല്ല...റെയില്‍വെ ഉദ്യോഗസ്ഥരെ പോലും അത്ഭുതപ്പെടുത്തി...

ലൈഫ് മിഷൻ ശുദ്ധ തട്ടിപ്പ്: കിടപ്പാടങ്ങളിൽ പാമ്പുകൾ, യുവതിയ്ക്ക് ദാരുണാന്ത്യം; ഈ ചതി വേണ്ട പിണറായി ! ജീവിതം പടുതയ്ക്ക് കീഴിൽ; പാമ്പുകടിയേറ്റ് മരിച്ച യുവതിയുടെ ദാരുണ കാഴ്ച്ചകൾ; കേരളം അറിയണം ഈ വേദന

28 SEPTEMBER 2022 09:21 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്ത് സ്വന്തം വീടില്ലാത്തതിനാൽ ബന്ധുവീടിനു സമീപം താത്കാലിക ഷെഡിൽ താമസിച്ചിരുന്ന യുവതി പാമ്പുകടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. കോട്ടുകാൽ തെങ്കവിള വടക്കേവിള വീട്ടിൽ സുധീർ വി. കുമാറിന്റെ ഭാര്യ വി.ജെ. സന്ധ്യാറാണി(40)യ്ക്കാണ് ദുര്യോഗം.

കഴിഞ്ഞ ദിവസം വീടിനു പിന്നിലിരിക്കവെ പാമ്പ് യുവതിയുടെ കാലിൽ ചുറ്റിയ ശേഷം കടിക്കുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് കടിയേറ്റത്. കടിച്ചത് മൂർഖനാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപ്രതിയിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ ദഹിപ്പിച്ചു. സുധീർ വി. കുമാറിന്റെയും മരിച്ച ഭാര്യ വി.ജെ. സന്ധ്യാറാണിയുടെ ഏക മകൾ തൻമയ. ഇനി അവൾ ഒറ്റയ്ക്കാണ്

ഇന്ന് മലയാളിവർത്ത ഈ വാർത്തയ്ക്ക് പിന്നാലെ പോകാൻ കാരണം. വീടില്ലാത്തതിനാൽ ബന്ധുവീടിനു സമീപം താത്കാലിക ഷെഡിൽ താമസിച്ചു പോരുകയായിരുന്നു എന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിനാലാണ്. സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്താണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്.

മരിച്ച സന്ധ്യാറാണിയ്ക്ക് സ്വന്തമായി ഒരു വീടില്ലെന്നും അവർ ബന്ധുവീട്ടിലെ ഒരാൾക്ക് നിക്കാൻ പോലും സൗകര്യമില്ലാത്ത ഒരു ഷെഡിലാണ് താമസിക്കുന്നത്.ഇവരുടെ ഭർത്താവ് അസുഖ ബാധിതനാണ്. നിരവധിതവണ വീടിനായി അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ നിയമപ്രകാരം വില്ലജ് ഓഫീസർമാർ മുടന്ത് ന്യായങ്ങൾകൊണ്ട് അത് വൈകിപ്പിച്ചു. അല്ലെങ്കിൽ സർക്കാരിന്റെ ചില നിയമ വ്യവസ്ഥകൾകൊണ്ട് അതിനാൽ ഇന്ന് നഷ്ടമായത് ഒരു ജീവനാണെന്ന് കോട്ടുകാൽ തെങ്കവിള യിലെ മുൻ വാർഡ് മെമ്പർ പറയുന്നു.

അതേസമയം തന്നെ ഈ പഞ്ചായത്ത് മുഴുവനായും കാട് കയറി കിടക്കുന്ന ഒരു അവസ്ഥ ഞങ്ങൾ കാണുകയുണ്ടായി. ഇവിടെ കഴിയുന്നവരുടെ കാര്യം വലിയ ദുരിതത്തിലാണെന്ന് ഞങ്ങൾക്ക് മനസിലായി. സിറ്റിയിലുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥർ ഗ്രാമ പ്രദേശങ്ങളിൽ വന്ന് സ്ഥലങ്ങൾ വാങ്ങിയിടും. ഇവിടെ ഇപ്പോൾ കൃഷികളോ ഒന്നും തന്നെ നടക്കുന്നില്ല. ഈ വാർഡ് മുഴുവനായും കാട് മൂടിക്കിടക്കുന്നു.

പാവപ്പെട്ട ജനങ്ങളായതിനാൽ സ്വന്തം കൈയിൽ നിന്നും പണമെടുത്ത് ഇക്കാര്യം ചെയ്യാൻ കഴിയില്ല. ഇതേസമയം സ്ഥല ഉടമകളോട് കാര്യം ഉണർത്തിച്ചാൽ കണ്ടില്ല എന്ന് നടിക്കുന്നു. പലവട്ടം പലരീതിയിൽ ശ്രമിച്ചിട്ടും സർക്കാർ ഈ പഞ്ചായത്തിന് നേരെ കണ്ണ് തുറക്കുന്നില്ലെന്ന് ഇപ്പോഴത്തെ വാർഡ് മെബർ മണികണ്ഠൻ പറയുന്നു.

മാത്രമല്ല വീടുകൾക്ക് ഉള്ളിലും, ശുചിമുറികളിലും പാമ്പ് പടം പൊഴിച്ചിട്ട ദൃശ്യങ്ങളാണ് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത്. എല്ലാ ദിവസം ഇവിടെ പാമ്പിനെ കാണാറുണ്ടെന്നും ഇന്ന് ഒരു ജീവൻ ഇല്ലാതായെന്നും, ഞങ്ങൾക്ക് ജീവിക്കണമെന്നും അമ്മമാർ കരഞ്ഞു കൊണ്ട്, സ്ഥല ഉടമകളെ ഉള്ളുനീറി ശപിച്ചുകൊണ്ട് പറയുന്നു. ഇതിനു ഇരയാകേണ്ടി വന്നത് ഒരു പാവം സ്ത്രീയാണ്. അത്രയും സമയം കണ്മുന്നിലുണ്ടായിരുന്ന സന്ധ്യാറാണി വെറും 2 മണിക്കൂർ കൊണ്ട് തങ്ങളെ വിട്ടുപിരിഞ്ഞെന്ന് വിശ്വസിക്കാൻ ആവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇനി ഉള്ളത് ഒരു മകളും സുഖമില്ലാത്ത സന്ധ്യാറാണിയുടെ ഭർത്താവുമാണ് വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് ഇവരുടെ ആവിശ്യം.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ ഒന്നാം റീച്ചിലുള്‍പ്പെട്ട കരകുളം മേല്‍പ്പാലം നിര്‍മാണം ഉദ്ഘാടനം ചെയ്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്  (8 minutes ago)

കളം പിടിക്കാന്‍ ബിജെപിയും... കോണ്‍ഗ്രസ് വിട്ട ഡോ. പി സരിനിനെ ഇടതു സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന്  (17 minutes ago)

നവംബര്‍ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥി...  (20 minutes ago)

തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി  (42 minutes ago)

ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി  (49 minutes ago)

കണ്ണീര്‍ക്കാഴ്ചയായി...എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

ഓസ്ട്രേലിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്കന്‍ വനിതകള്‍  (1 hour ago)

ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി ... ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത... വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി  (2 hours ago)

യുജിസി നെറ്റ് ജൂണ്‍ പരീക്ഷയുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു...  (2 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും...  (2 hours ago)

കാഞ്ഞിരപ്പിള്ളിയിലെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി....  (2 hours ago)

ജോലിക്കിടെ ഹൃദയാഘാതം, സൗദിയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു  (10 hours ago)

ബാഗേജ് പരിധി വെട്ടികുറച്ച പിന്നാലെ പ്രവാസികൾക്ക് അടുത്ത തിരിച്ചടി, കേരളത്തിലേക്കുള്ള പ്രതിദിന സർവീസുകളുടെ എണ്ണം ചുരിക്കി ഗൾഫ് എയർ, നിലവിലുള്ള സർവീസുകളുടെ വിശദാംശങ്ങൾ ഇങ്ങനെ...!!  (10 hours ago)

യഹ്യ സിൻവർ കൊല്ലപ്പെട്ടു?;  (13 hours ago)

Malayali Vartha Recommends