കേരള സർക്കാരിൻ്റെ ഉഡായിപ്പ് കണ്ട് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ്റെ കണ്ണു തള്ളി.... സ്വർണ്ണക്കടത്ത് കേസിൽ ഇ ഡിക്കെതിരെ പരാതി നൽകിയ ഉന്നത സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥക്ക് ഐ.എ.എസ്... നൽകാനുള്ള തീരുമാനമാണ് യു.പി.എസ്.സി യെ വെട്ടിലാക്കിയത്. ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറിക്കെതിരെയാണ് ഡൽഹിയിൽ പരാതികൾ വന്നു മറിയുന്നത്...
കേരള സർക്കാരിൻ്റെ ഉഡായിപ്പ് കണ്ട് യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ്റെ കണ്ണു തള്ളി. സ്വർണ്ണക്കടത്ത് കേസിൽ ഇ ഡിക്കെതിരെ പരാതി നൽകിയ ഉന്നത സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥക്ക് ഐ.എ.എസ്. നൽകാനുള്ള തീരുമാനമാണ് യു.പി.എസ്.സി യെ വെട്ടിലാക്കിയത്. ധനവകുപ്പിലെ അഡീഷണൽ സെക്രട്ടറിക്കെതിരെയാണ് ഡൽഹിയിൽ പരാതികൾ വന്നു മറിയുന്നത്.ഇവർ സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയുടെ കടുത്ത അനുഭാവിയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തയുമാണ്. ഇവർക്ക് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് അക്കാലത്ത് തന്നെ ആരോപണം ഉയർന്നിരുന്നു.എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പരാതിപ്പെട്ട് ഉന്നത ഉദ്യോഗസ്ഥ ഇ.ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഇപ്പോഴും ലൈവാണ്. അതിനിടയിലാണ് ഉപകാര സ്മരണ പോലെ കഥാനായികക്ക് ഐ.എ എസ് നൽകുന്നത്.
ഇ.ഡി. കേസിൽ തട്ടി ധനവകുപ്പ് ഉന്നതയുടെ ഐ.എ എസ് തെറിക്കുമോ എന്ന് സംശയിക്കുന്ന സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ നിരവധിയാണ്. ഐ.എ എസ് കൺഫർ ചെയ്യുന്നവർക്ക് എല്ലാ കാലത്തും ക്യത്യമായ രാഷ്ട്രീയം ഉണ്ട്.സംസ്ഥാന ചീഫ് സെക്രട്ടിയാണ് യു.പി എസ്.സിക്ക് പട്ടിക കൈമാറുന്നത്. ചീഫ് സെക്രട്ടറിയുടെ പട്ടിക എന്നാൽ മുഖ്യമന്ത്രിയുടെ പട്ടിക എന്നാണ് അർത്ഥം. ഇടതുപക്ഷം കേരളം ഭരിക്കുമ്പോൾ എ.കെ.ജി സെൻററിലാണ് സിവിൽ സർവീസ് കൺഫർമേഷൻ തീരുമാനിക്കുന്നത്.
സ്വർണ്ണ കടത്ത് കേസിൽ ആരോപണ വിധേയനായ മറ്റൊരു ഉദ്യോഗസ്ഥനെ ഐ.എ എസ് അപേക്ഷിക്കാൻ ഇക്കുറി സർക്കാർ സമ്മതിച്ചില്ല. സർക്കാരിൻ്റെ പ്രോട്ടോക്കോൾ വിഭാഗം ഉന്നതനെതിരെ നിരവധി ആരോപണങ്ങൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. ഇദ്ദേഹം സീനിയർ ഉദ്യോഗസ്ഥനാണ്. ഐ.എ.എസ്. ലിസ്റ്റിൽ ഇദ്ദേഹത്തിൻ്റെ പേരുണ്ടായിരുന്നെങ്കിൽ തീർച്ചയായും. പരിഗണിക്കുമായിരുന്നു.എന്നാൽ ധനവകുപ്പിലെ ഉന്നതക്ക് വേണ്ടി ഇദ്ദേഹത്തെ മാറ്റി നിർത്തുകയായിരുന്നു. അടുത്ത തവണ പേരു പരിഗണിക്കാമെന്നാണ് സർക്കാർ നൽകിയ ഉറപ്പ്.
ഐഎഎസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്ത അഞ്ചു പേരില്‍ ഒരാൾ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ ഡി ചോദ്യം ചെയ്തയാളെന്ന വാർത്ത സർക്കാർ നിഷേധിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ തന്നെ എന്താണെന്നാണ് സർക്കാരിൻ്റെ ചോദ്യം. ഇത്തരം വിവരങ്ങള്‍ മറച്ചുവച്ചാണ് കേരളം ശിപാര്‍ശ ചെയ്തത്. സാധാരണ ഗതിയിൽ ഉദ്യോഗസ്ഥരുടെ പേരിലുള്ള കേസുകളുടെ വിശദാംശങ്ങൾ കൈമാറേണ്ടതാണ്. എന്നാൽ. സ്വന്തം ആളുകൾക്ക് നോമിനേഷൻ ലഭിക്കുമ്പോൾ സർക്കാർ അതെല്ലാം മറക്കുകയാണ് പതിവ്.
കേരളത്തില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് ഐഎഎസ് നല്‍കാന്‍ യുപിഎസ്‌സി കേന്ദ്ര സര്‍ക്കാരിന് കത്തും കൈമാറി. ഇതിൽ ആദ്യത്തെ പേരാണ് ധനവകുപ്പ് ഉദ്യോഗസ്ഥയുടേത്.ഇവര്‍ക്ക് കൃത്യമായ യോഗ്യതയുണ്ടോയെന്നു മാത്രമാണ് യുപിഎസ്‌സി പരിശോധിക്കുക. മറ്റു കാര്യങ്ങള്‍ യുപിഎസിസിയുടെ പരിഗണനയില്‍ വരില്ല. ഈ അവസരം ദുരുപയോഗം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.
അതേ സമയം ഇ.ഡി ഇവരുടെ നിയമന വിഷയത്തിൽ ഇടപെട്ടാൽ കളി കാര്യമാകും. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് സർക്കാർ.സംസ്ഥാന ചീഫ് സെക്രട്ടറി മുമ്പ് ഡൽഹിയിലായിരുന്നതിനാൽ അദ്ദേഹം നൽകുന്ന പട്ടിക യുപിഎസ് സി അംഗീകരിക്കുമെന്ന് പിണറായി കരുതുന്നു. കഥാനായിക്ക് എങ്ങനെയെങ്കിലും ഐഎഎസ് നേടികൊടുക്കണമെന്ന് സർക്കാർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ധനവകുപ്പിലെ അഡിഷണല്‍ സെക്രട്ടറി ആനി ജൂല തോമസ്, ലാന്‍ഡ് യൂസ് കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, വ്യവസായ അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍, മത്സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ജലഗതാഗത ഡയറക്ടര്‍ ഷാജി വി. നായര്‍ എന്നിവരെയാണ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്. ഇവരില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ കരാര്‍ നിയമനം വഴിയാണ് ജോലിയില്‍ പ്രവേശിച്ചത്. വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ. സുധീര്‍ മാത്രമാണ് പിഎസ്‌സി വഴി നിയമനം നേടിയത്.
കഴിഞ്ഞ ഡിസംബര്‍ 28,29 തീയതികളില്‍ ദല്‍ഹിയിലായിരുന്നു അഭിമുഖം. 24 പേരാണ് പങ്കെടുത്തത്. കേരളത്തിലെ ചീഫ് സെക്രട്ടറിയും ദല്‍ഹിയിലെ മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമാണ് അഭിമുഖ പരീക്ഷ നടത്തിയത്. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ഡൽഹിക്ക് പോയിരുന്നു.
ആശ്രിത നിയമനം വഴി ജോലിയില്‍ പ്രവേശിച്ച ആനി ജൂല തോമസ് ധനവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയാണ്, നിലവില്‍ കിഫ്ബിയിലാണ് പ്രവര്‍ത്തനം. കിഫ്ബിയിൽ പ്രവർത്തിക്കുന്നവരെല്ലാം സർക്കാരിൻ്റെ വിശ്വസ്തരാണ്. മുമ്പ് തോമസ് ഐസക്ക് മന്ത്രിയായിരുന്നപ്പോൾ ഇവർ കീ പോസ്റ്റിലായിരുന്നു.
ഇ.ഡിയെ നിയമക്കുരുക്കില്‍പ്പെടുത്താന്‍ ശ്രമിച്ചതിന് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയെന്ന നിലയ്ക്കാണ് സര്‍ക്കാര്‍ ധനവകുപ്പുകാരിയെ ശിപാര്‍ശ ചെയ്തത്.
ഷാജി വി.നായര്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെ അടുത്ത സുഹൃത്താണ്. ഇയാളുടെ യോഗ്യതയ്ക്ക് അനുസൃതമായി തസ്തിക ഉണ്ടാക്കി കരാര്‍ അടിസ്ഥാനത്തില്‍ ജോലിയില്‍ കയറി. ദിവസ വേതനത്തിന് ശാസ്ത്രജ്ഞനായി ജോലിയില്‍ പ്രവേശിച്ചയാളാണ് എ. നിസാമുദ്ദീന്‍.
ഐ.ബി. സതീഷ് എംഎല്‍എയുടെ ബന്ധുവാണ് നിസാമുദ്ദീന്‍. മത്സ്യഫെഡില്‍ റിസര്‍ച്ച് ഓഫീസറായി കരാര്‍ അടിസ്ഥാനത്തിലാണ് ഡോ. ദിനേശന്‍ ചെറുവാട്ട് നിയമിതനാകുന്നത്.സ്വർണ്ണ കടത്ത് കേസിൽ സ്വപ്നക്ക് അനുകൂലമായി ധനവകുപ്പിലെ ഉന്നത ഇടപെട്ടിരുന്നു എന്നാണ് കേൾക്കുന്നത്.
സ്പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകാൻ സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്സിനു കത്തെഴുതിയിരുന്നു. എന്നാൽ കത്തെഴുതിയതിന് ശേഷം ഒരു നടപടിയുമുണ്ടായില്ല. കത്ത് എഴുതിയെങ്കിലും നടപടി വേണ്ടെന്ന് തീരുമാനിച്ചത് ഉന്നതയാണത്രേ.
പിഡബ്ലുസിയാണ് നിയമനത്തിനായി സ്വപ്നയെ തിരഞ്ഞെടുത്തതെന്ന് കേരള സ്റ്റേറ്റ് ഇൻഫര്‍മേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതർ അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. തുക തിരിച്ചടയ്ക്കാതെ, കൺസൾട്ടൻസി ഫീസായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകില്ലെന്നായിരുന്നു സർക്കാരിൻ്റെ ഭീഷണി.. സർക്കാർ ആവശ്യപ്പെട്ട തുക നൽകാതിരുന്നാൽ സർക്കാർ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും ഭീഷണി ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഒന്നും സംഭവിച്ചില്ല. അതിന് കാരണം ഉന്നതയാണത്രേ. മുഖ്യമന്ത്രിക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ ധനവകുപ്പിൽ വിവിധ തരം ഇടപെടലുകൾ നടത്തുന്നതും ഉന്നതയാണത്രേ.
സ്പേസ് പാർക്കിൽ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് പിഡബ്ല്യുസിക്ക് അനുവദിച്ചത്. ഇതിൽ ജിഎസ്ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്ഐടിഐഎൽ ചെയർമാനുമായിരുന്ന ശിവശങ്കർ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ഇക്കാര്യം തന്നെയാണ് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഒന്നും സംഭവിച്ചില്ല.
വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്പേസ് പാർക്കിൽ നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ബയോഡേറ്റ തയാറാക്കി കൊടുത്തത് ശിവശങ്കറാണെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു. തന്നെ നിയമിക്കാൻ സുരക്ഷാ പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കെപിഎംജി എന്ന കൺസൾട്ടൻസിയെ മാറ്റി പിഡബ്ല്യുസിയെ കൊണ്ടുവന്നാണ് ശിവശങ്കർ നിയമനം നടത്തിയതെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ നിയമനത്തിന് പിന്നിൽ ശിവശങ്കർ അല്ലെന്നും മുഖ്യമന്ത്രി നേരിട്ടാണെന്നും ഇപ്പോഴാണ് വ്യക്തമായത്.
സ്വപ്നക്കെതിരായ നീക്കങ്ങൾ ശക്തമായത് ശിവശങ്കറിൻ്റെ പുസ്തകത്തിനെതിരെ സ്വപ്ന രംഗത്തെത്തിയതോടെയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ നീങ്ങില്ലെന്ന ഉറപ്പുമായാണ് സ്വപ്ന ജയിൽ മോചിതയായത്. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഇതേ നിലപാടാണ് സ്വപ്ന പിന്തുടർന്നത്. എന്നാൽ ശിവശങ്കറിൻ്റെ പുസ്തകം കാര്യങ്ങളെ കീഴ്മേൽ മറിച്ചു. സ്വപ്നക്ക് നിയന്ത്രണം വിട്ടു.എന്നാൽ ഒന്നും സംഭവിച്ചില്ല.
എയർ ഇന്ത്യ , വ്യാജ സർട്ടിഫിക്കേറ്റ് കേസുകൾ സർക്കാർ സ്വപ്നക്കെതിരെ മുറുക്കിയെങ്കിലും ഒടുവിൽ സർക്കാർ തന്നെ പിൻവാങ്ങി. സ്വർണ്ണകടത്തിൽ സർക്കാരിന് പലതും മറയ്ക്കാൻ ഉണ്ടെന്നാണ് കേരളം കരുതുന്നത്. സർക്കാരിൻ്റെ നീക്കങ്ങൾ സെക്രട്ടേറിയറ്റിൽ കോ-ഓർഡിനേറ്റ് ചെയ്തത് ഇത്തരം ഉദ്യോഗസ്ഥരാണ്. അതു കൊണ്ടാണ് ഇവർക്കൊക്കെ സർക്കാർ കംഫർട്ടബിൾ സോൺ നൽകുന്നത്.
പത്തോളം ഉന്നത ഉദ്യോഗസ്ഥർക്ക് സ്വർണ്ണക്കടത്ത് കേസിൽ ക്യത്യമായ പങ്കുണ്ട്. അവർക്കെല്ലാം സർക്കാർ മാന്യമായ പോസ്റ്റിംഗ് നൽകിയിട്ടുണ്ട്. അതിൽ ഒരാൾക്കാണ് ഇപ്പോൾ ഐ എ എസ് എന്ന മിഠായിെ പൊതി നൽകുന്നത്. ഒരിക്കലും കഴിവുള്ള ഉദ്യോഗസ്ഥർക്ക് സർക്കാർ ഐ.എ എസ് കൺഫർ ചെയ്യാറില്ല.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇത്തരത്തിൽ ഐ.എ എസ് കൺഫർ ചെയ്യപ്പെട്ട വ്യക്തിയാണ്. പരീക്ഷ എഴുതി ഐ.എ എസ് വാങ്ങുന്ന ഉദ്യോഗസ്ഥരെ സർക്കാരിന് വിശ്വാസം കുറവാണ്. അവർ സർക്കാരിനോട് കൂറും വിശ്വസ്തതയും പുലർത്തണമെന്നില്ല. എന്നാൽ കൺഫർ ചെയ്യുന്ന ഉദ്യോഗസ്ഥർ ഇരിക്കാൻ പറഞ്ഞാൽ കിടക്കുമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. ഇതാണ് സ്വർണ്ണ കടത്തുകാർക്ക് ഐ.എ എസ് നൽകുന്നതിന് പിന്നിലെ കാരണം.
https://www.facebook.com/Malayalivartha