ഒളിക്യാമറയിൽ സെക്യൂരിറ്റി കുടുക്കാൻ ശ്രമിച്ചത് സത്യങ്ങൾ പച്ചയ്ക് പറഞ്ഞയാളെ!! മെഡിക്കൽ കോളേജിൽ ചികിത്സ വേണമെങ്കിലും ജോലിവേണമെങ്കിലും സഖാവായിരിക്കണം!! നാളെ എന്നെ കൊന്നാലും സത്യം ഞാൻ പറയും പൊട്ടിത്തെറിച്ച് ഓട്ടോ ഡ്രൈവർ!!
അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടർന്ന് അവയവം സ്വീകരിച്ച രോഗി മരിച്ചെന്ന് ആരോപണതെ തുടർന്ന് കൂടുതൽ പ്രതികരണത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയതാണ് മലയാളിവർത്ത സംഘം. ആശുപത്രിയുടെ ഭാഗത്തു നിന്നും അനാസ്ഥ തുടർക്കഥയാവുന്നതിനെത്തുടർന്ന് ആശുപത്രിപരിസരത്തുള്ളവരുടെ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചപ്പോൾ പലരും ഒഴിഞ്ഞുമാറുകയായിരുന്നു. ക്യാമറയ്ക് മുന്നിൽ സത്യം തുറന്നു പറയാൻ
മടിച്ചവർ പലരും വളരെ രഹസ്യമായി ഞങ്ങളെ ഇവിടെ കൊല്ലാകൊല ചെയ്യിപ്പിക്കുകയാണെന്ന് പറഞ്ഞിരുന്നു.ഈ ഘട്ടത്തിലാണ് കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യസമേതം മുന്നോടുവരുകയും എവിടെ നടക്കുന്ന കാര്യങ്ങൾ ദയനീയമാണെന്നു പറയുകയും ചെയ്തതു. സെക്യൂരിറ്റി ജീവനക്കാരും വളരെ മോശമായാണ് പെരുമാറുന്നത്. സഖാക്കന്മാരായാലെ മെഡിക്കൽ കോളേജിൽ ജോലിയും ചികിത്സയും ലഭിക്കു.
അതേസമയം ശസ്ത്രക്രിയ വൈകിയിട്ടില്ലെന്നും വീഴ്ച ഇല്ലെന്നും ആശുപത്രി അധികൃതർ വിശദികരിക്കുന്നു. ശസ്ത്രക്രിയ വൈകിയതല്ല മരണ കാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു. ശസ്ത്രക്രിയ 8മണിയോടെ തുടങ്ങി. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ നില ശസ്ത്രക്രിയക്ക് ശേഷം അതിഗുരുതരമായെന്നും രക്തസമ്മർദം താഴ്ന്ന് മരണം സംഭവിക്കുകയായിരുന്നുവെന്നും വിശദീകരിക്കുന്നു.രോഗിയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.
ശസ്കത്രക്രിയക്ക് മു്നപ് നടത്തിയ പരിശോധനകളിലെല്ലാം രോഗിയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയ നടത്താമെന്ന ബന്ധുക്കളുടെ പൂർണ സമ്മതത്തോടെയാണ് സുരേഷ് കുമാറിൻറെ ശസ്ത്രക്രിയ നടത്തിയതെന്നും ആശുപത്രി അധികൃതർ പറയുന്നു.അതേസമയം അവയവം ഓപറേഷൻ തിയറ്ററിൽ സ്വീകരിക്കാത്തത് വീഴ്ചയായാണ് ആശുപത്രി അധികൃതർ കാണുന്നത്. ഓപറേഷൻ തിയറ്റർ ആ സമയം തുറക്കാത്തതിൻറെ വിശദീകരണം തേടിയിട്ടുണ്ട്.
ആശുപതി തലത്തിൽ പ്രാഥമിക അന്വേഷണം നടക്കുന്നുണ്ട് . മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും അടങ്ങുന്ന സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്.യൂറോളജി,നെഫ്രോളജി വകുപ്പ് തലവൻമാരേയും ഓപറേഷൻ തിയറ്ററിൻറെ ചുമതല ഉണ്ടായിരുന്ന നഴ്സുമാരെ അടക്കം വിളിച്ചുവരുത്തി വിശദീകരണം വാങ്ങുന്നുണ്ട്
ഇതിനിടെ പരാതിയിൽ അന്വേഷണം നടത്താൻ ആരോഗ്യ മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
കൃത്യമായ ഊഷ്മാവിൽ , കോൾഡ് സ്റ്റോറേജ് ഒരുക്കി കൊണ്ടുവന്ന വൃക്ക 12 മണിക്കൂർ വരെ സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധര്ർ പറയുന്നു. അതുകൊണ്ട് തന്നെ ശസ്ത്രക്രിയ വൈകിയതാണ് മരണ കാരണമെന്ന പരാതിയെ ആശുപത്രി അധികൃതരും ആരോഗ്യ വിദഗ്ധരും തള്ളുകയാണ്. അതേസമയം അവയവമാറ്റ ശസ്ത്രക്രിയക്കായി മാത്രം ഒരു സംഘം ഇല്ലാത്തതടക്കം സാങ്കേതിക പ്രശ്നങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടെന്നത് വാസ്തവമാണ്.
https://www.facebook.com/Malayalivartha