പാറശ്ശാലയിലെ യുവാവിന്‍റെ ദുരൂഹ മരണം; മകനെ കൊന്നതാണോ മോളെ ?ഷാരോണിന്റെ പിതാവിന്റെ ചോദ്യത്തിന് പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന മറുപടി! ദുരൂഹ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
പാറശാലയിൽ മരിച്ച ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മകനെ കൊന്നതാണോയെന്ന് ഷാരോണിന്റെ പിതാവ് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ ജാതകദോഷം നിമിത്തമാണ് എന്നായിരുന്നു മറുപടി.
അതേസമയം ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേ, താൻ ഒന്നും ചെയ്തിട്ടില്ലെന്നും തനിക്കറിയാമെന്നും, കൂടുതൽ പ്രതികരണത്തിനില്ലെന്നും പെൺകുട്ടി ചാറ്റിൽ പറയുന്നു. കൂടാതെ ഷാരോണിന്റെ അച്ചനോട് യുവതി പറയുന്നത് ഇങ്ങനെയാണ്. അങ്കിൾ ഞാൻ ഒന്നും ചെയ്തില്ല. എന്റെ ദോഷത്തിന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. അപ്പൊ അതൊക്കെ കള്ളം ആണ് എന്ന് ഞാൻ തെളിയിച്ചു തരാമെന്ന് ഷാരോൺ പറഞ്ഞു. എപ്പോഴും അത് പറഞ്ഞത് കൊണ്ട് ഞാനും അത് വിശ്വസിച്ചു.
മാത്രമല്ല എന്റെ വീട്ടിൽ ഉള്ളവർക്ക് വീണ്ടും റിലേഷനിലായ കാര്യം ഇപ്പോഴും അറിയില്ലെന്നും, അത് കൊണ്ട് അവർ ഒന്നും ചെയിതിലെന്നും പെൺകുട്ടി പറയുന്നു. മാത്രമല്ല 'അമ്മ കാണാതെ ജനലിൽ ഇരുന്ന ഗ്ലാസ് ഇത് ഒഴിച്ച് വെച്ചു, അതാണ് കൊടുത്തതെന്നാണ് പെൺകുട്ടി പറയുന്നത്. തുടർന്ന് കുടിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഇച്ചായൻ ശർദ്ധിച്ചു. അപ്പോ കരുതിയത് അതിന്റെ ടേസ്റ്റ് കാരണം ശർദിച്ചെന്നാണ്. വീണ്ടും ശർദ്ധിച്ചപ്പോൾ ഞാൻ പറഞ്ഞു വോമിറ്റിംഗ് ടാബ്‌ലറ്റ് വാങ്ങി കുടിക്കാൻ.
എന്നാൽ ഇത്രയും പറഞ്ഞെങ്കിലും എന്തിനു കഷായം? കഷായം എന്തിനു വേണ്ടി കൊടുത്തു? എന്താണ് പെൺകുട്ടിയുടെ രോഗം? എന്നൊന്നും പുറത്ത് വന്നിട്ടില്ല. എല്ലാം പറയുന്ന പെൺകുട്ടി ഇത് മാത്രം പറഞ്ഞില്ല. അന്ധവിശ്വാസത്തിന്റെ കാര്യങ്ങളാണ് പറയുന്നത്.
https://www.facebook.com/Malayalivartha