എനിക്ക് കൊച്ചിനെ വേണ്ട! സൗദിയിൽ നിന്ന് നാട്ടിലെത്തിയ യുവതി ഭർത്താവിനെയും, മകളെയും ഉപേക്ഷിച്ച് പോലീസ് കാമുകനൊപ്പം ഒളിച്ചോടി: ദൃശ്യങ്ങൾ പുറത്ത് വിട്ട് ഭർത്താവ്....
കൊച്ചി എയർപോർട്ടിലെത്തിയ യുവതി ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് പോലീസുകാരനായ കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അഷി ആന്റണി കുരിശ്ശിങ്കൽ എന്ന പോലീസുകാരനൊപ്പമാണ് ഗൾഫിൽ നിന്നെത്തിയ യുവതി എയർ പോർട്ടിൽ നിന്ന് പോകുന്നത്. 8 വർഷം മുമ്പ് വിവാഹം ചെയ്ത ദമ്പതികളുടെ ഏക മകളെ വേണ്ടെന്ന് വച്ചാണ് യുവതി കാമുകനൊപ്പം പോയത്.
ദൃശ്യങ്ങൾ ഭർത്താവ് തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിടുകയായിരുന്നു. വിവാഹ ശേഷം ജെറിൻ ഭാര്യ ബിൻസി ജോസഫുമൊത്ത് ബിൻസി ജോസഫിന്റെ മാതാവിന്റെ കോട്ടയത്തുളള വീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. ഇവിടെ തന്നെ വിവാഹ ശേഷം താമസിക്കണമെന്ന്, വിവാഹത്തിന് മുമ്പേ പറഞ്ഞറപ്പിച്ച പ്രകാരമായിരുന്നു ഇത്.
ദുബായിൽ ജെബൽ അലിയിൽ ജോലി ചെയ്തിരുന്ന ജെറിൻ, ഒരുമിച്ച് താമസിക്കണമെന്ന ഭാര്യ ബിൻസിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വന്നത്. തുടർന്ന് നാട്ടിൽ ഊബർ ഓടിക്കുന്ന ജോലി ചെയ്ത് ജെറിൻ കുടുംബത്തെ നോക്കുകയായിരുന്നു. ഭാര്യ ബിൻസി എറണാകുളത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായിരുന്നു. പിന്നീട് ഭാവി ജീവിതം കരുപ്പിടിപ്പിക്കുവാൻ വേണ്ട സാമ്പത്തികം സ്വരൂപിക്കുന്നതിനായി ഇരുവരും ചേർന്ന് എടുത്ത തീരുമാനത്തിന്മേൽ ബിൻസി വിദേശത്ത് ജോലിയ്ക്ക് പോയി. മൂന്ന് വർഷം മുമ്പായിരുന്നു ബിൻസി സൗദി അറേബിയയിലേക്ക് പോയത്.
ഈ സമയം ജെറിൻ മകളെ പരിചരിക്കാമെന്നുള്ള ഉറപ്പും നൽകിയിരുന്നു. വർഷത്തിലൊരിക്കൽ അവധിക്ക് ബിൻസി നാട്ടിൽ എത്തും. കഴിഞ്ഞ അവധി കഴിഞ്ഞ് പോയതിന് ശേഷം ബിൻസി ജെറിനിൽ നിന്നും അകലുന്നതായി തോന്നിയതായി ഭർത്താവ് ഒരു സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. ബിൻസിക്ക് വിവാഹമോചനം നൽകണമെന്നും കുട്ടിയെ വിട്ടുകൊടുക്കണമെന്നും പറഞ്ഞ് ജെറിനെ മെസഞ്ചറിലൂടെ ഭീഷണി സന്ദേശങ്ങൾ അയക്കുന്നതും പതിവായിരുന്നു.
ബിൻസിയുടെ മാതാവും ജെറിനെയും മകളെയും ഉപദ്രവിച്ച് വീട്ടിൽ നിന്നിറക്കി വിടുന്നതിന് ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. മകളെ ഉപദ്രവിച്ചതിനെതിരെ ജെറിൻ ചൈൽഡ് ലൈനിൽ പരാതികളും ജെറിനെ ഉപദ്രവിച്ചതിന് പോലീസ് സ്റ്റേഷനുകളിലും പരാതി നൽകിയിട്ടുണ്ട്. ബിൻസിയുടെ അകൽച്ചയിൽ സംശയം തോന്നിയ ജെറിൻ നടത്തിയ അന്വേഷണത്തിൽ പോലീസ് കാരനുമായുള്ള അടുപ്പം ഭർത്താവ് കണ്ടെത്തുകയായിരുന്നു. അഷി ആന്റണി കുരിശിങ്കലുമായുള്ള അടുപ്പത്തെ കുറിച്ച് ഫേസ് ബുക്ക് മുഖേന ചോദ്യം ചെയ്തതോടെ പോലീസ് ഉദ്യോഗസ്ഥൻ അക്കൗണ്ട് ബ്ലോക്ക് ചെയ്തു.
കഴിഞ്ഞയാഴ്ച്ച ബിൻസി ജെറിനെ വിളിച്ച് ജെറിന്റെ സാധനങ്ങൾ എടുത്തു കൊണ്ട് പോകാൻ ആവശ്യപ്പെടുകയും അതനുസരിച്ച് ജെറിൻ എത്തിയ സമയം ബിൻസി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ജെറിനെതിരെ വീട് തകർത്തുവെന്ന് പരാതി നൽകുകയും ചെയ്തു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പോലീസ് വിട്ടയച്ച ഭർത്താവ് സാധനങ്ങൾ എടുക്കാൻ വീണ്ടും വന്ന സമയം ബിൻസിയും മാതാവും പോലീസ് കാമുകനും വീഡിയോ കോൺഫറൻസിലൂടെ ഗൂഡാലോചന നടത്തുന്നത് ബിൻസിയുടെ മാതാവിന്റെ സ്പീക്കർ ഫോണിലെ ശബ്ദങ്ങളിൽ നിന്നും ജെറിൻ മനസ്സിലാക്കി.
ബിൻസിയുടെ മാതാവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ജെറിൻ ഒരു മാസം മുൻപ് മകളുമായി ബിൻസിയുടെ മാതാവിന്റെ വീട്ടിൽ നിന്നും ജെറിന്റെ വീട്ടിലേക്ക് താമസം മാറ്റുകയാണുണ്ടായത്. 2 ദിവസം മുൻപ് ബിൻസി ജോസഫ് ജെറിന് ഫെയ്സ്ബുക്ക് മെസഞ്ചറിൽ വീണ്ടും ഭീഷണി സന്ദേശമയച്ചു. രുപത്തി ആറാം തിയതി ബിൻസി നാട്ടിൽ വരുന്നുണ്ടെന്നും മകളെ വിട്ട് കൊടുത്ത് വിവാഹ മോചനം നൽകണമെന്നും അല്ലാത്തപക്ഷം കേസ് കൊടുത്ത് ജയിലിലിടുമെന്നായിരുന്നു ഭീഷണി സന്ദേശം. പോലിസ് കാരനായ അഷി ആന്റണിയുടെ അധികാരവും നിർദ്ദേശങ്ങളുമനുസരിച്ചാണ് ബിൻസി ഭീഷണി സന്ദേശമയച്ചതെന്ന് ജെറിൻ സംശയിക്കുന്നു. ഭീഷണിക്കെതിരെ ജെറിൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മെയ് മാസം ഇരുപത്തിയാറാം തിയതി വരുമെന്ന് ജെറിനെ തെറ്റിദ്ധരിപ്പിച്ച് 2 ദിവസം മുമ്പേ ബിൻസി നാട്ടിൽ വരുന്ന വിവരം ബിൻസിയുടെ സുഹൃത്തുക്കൾ തന്നെ ജെറിനെ അറിയിച്ചതിന്റെ വെളിച്ചത്തിലാണ് ഇന്ന് റെജിൻ മകളെയും കൊണ്ട് എയർപ്പോർട്ടിൽ കാത്തുനിന്നത്. ബിൻസി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത് ഭർത്താവ് ജെറിൻ എക്സാം എഴുതുവാൻ പോയത് കാരണം ബിൻസിയുടെ പിതാവിന്റെ അനുജന്റെ മകനാണ് എയർപ്പോർട്ടിൽ കൂട്ടികൊണ്ടുപോകാൻ വരുന്നതെന്നായിരുന്നു. ഭാര്യയേ കൂട്ടാൻ എത്തിയ ഭർത്താവ് കാണുന്നത് യുവതി വിമാനത്താവളത്തിന് പുറത്ത് വന്നപ്പോൾ മറ്റൊരു യുവാവ് കയ്യിൽ കൈപിടിക്കുകയും ഇരുവരും ചേർന്ന് കാറിലേക്ക് കയറുകയും ചെയ്യുന്നതായിരുന്നു. യുവതിക്കും, പോലീസുകാരനും എതിരെ പ്രതിഷേധം ഉയരുകയാണ്.
https://www.facebook.com/Malayalivartha