ബോഡി മസാജിന്റെ ഗുണം ഒന്നു വേറെ തന്നെ...
മസാജുകള്‍ പലതരത്തിലുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതിന്റെ പ്രയോജനങ്ങള്‍ ആര്‍ക്കും അറിയില്ലായെന്നതാണ് സത്യം. ബോഡി മസാജ് ശരീരത്തിന് ഉണര്‍വിനും ആരോഗ്യത്തിനുമായി പലരും ഉപയോഗിക്കുന്ന ഒരു രീതിയാണ്. എന്നാല്‍ ചില മസാജുകളുണ്ട്, കൊഴുപ്പു കളയാന്‍ സഹായിക്കുന്നവ. എന്നാല്‍ ഇവ ചേരുന്ന തരം എണ്ണകള്‍ ഉപയോഗിച്ചു ചെയ്താല്‍ മാത്രമേ ഗുണം ലഭിക്കുകയുള്ളൂ.
വേണ്ട രീതിയില്‍ മസാജ് ചെയ്യുകയും വേണം. ബോഡി മസാജ് ഏതൊക്കെ വഴിയിലാണ് തടി കുറയ്ക്കാന്‍ സഹായിക്കുകയെന്ന കാര്യം തിരിച്ചറിയണം. ശരീരത്തിന്റെ മസിലുകളിലാണ് മസാജ് കൂടുതല്‍ ഗുണം ചെയ്യുന്നത്. ശരീരത്തിന് കൂടുതല്‍ വഴക്കം ലഭിക്കുകയാണ് ഇതു വഴി ലഭിക്കുന്ന പ്രയോജനം. ശരീരത്തിന് വഴക്കം ലഭിച്ചാല്‍ എളുപ്പത്തില്‍ കൂടുതല്‍ സമയം വ്യായാമം ചെയ്യാന്‍ സാധിക്കും.
മസാജ് ദഹനേന്ദ്രിയ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തും. ഭക്ഷണം പെട്ടെന്ന് ദഹിക്കാന്‍ വഴിയൊരുക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും. ഇവയെല്ലാം തടി കുറയാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ തന്നെ. ബോഡി മസാജ് വഴി രക്തപ്രവാഹവും വര്‍ദ്ധിക്കും. ഇത് ശരീരത്തിലെ അപചയപ്രക്രിയ കൂടുതല്‍ ശക്തിപ്പെടുത്തും. തടി കുറയ്ക്കാന്‍ ഇതും ഒരു വഴിയാണ്.
മസിലുകള്‍ക്ക് കേടുണ്ടാകുമ്പോള്‍ ശരീരത്തില്‍ വടുക്കള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മസാജ് മസിലുകളെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത്തരം വടുക്കളും മറ്റും ഒഴിവാക്കാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഒഴിവാക്കാം. സ്‌ട്രെസ് തടി കൂട്ടാനുള്ള ഒരു കാരണമാണ്. സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മസാജുകളുണ്ട്. ഇവ ചെയ്യുന്നത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha