ഔഷധ ഗുണമുള്ള ജാതി
ജാതി മികച്ച ഒരു സുഗന്ധദ്രവ്യം എന്നതിലുപരി വളരെയേറെ ഔഷധ ഗുണങ്ങള്‍ ഉളളതുമാണ്. കുഞ്ഞുങ്ങള്‍ക്കു തേനും വയമ്പും കൊടുക്കുന്നതിനൊപ്പം ജാതിക്കയും അരച്ചുകൊടുക്കുന്നു. വയര്‍ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കാനാണിത്. കുഞ്ഞുങ്ങള്‍ക്കുളള ഉരമരുന്നു ഗുളികയിലും ജാതിക്ക അടങ്ങിയിട്ടുണ്ട്.
ആമാശയ, കുടല് രോഗങ്ങള്‍ക്കു സിദ്ധൗഷധമാണു ജാതി. അതിസാരം, വാതം, കഫം എന്നിവയെയും ഇല്ലാതാക്കാന്‍ ഇതിനു കഴിവുണ്ട്. വിഷുചിക (കോളറ) ചികിത്സയ്ക്കും ജാതിക്ക ചേര്‍ന്ന മരുന്നുകള്‍ ഫലപ്രദമാണ്. സന്ധിവേദനയ്ക്കു ജാതിക്ക അരച്ചു പുരട്ടാറുണ്ട്. ആമാശയ കുടല് രോഗങ്ങള്‍ക്കുളള ഭുക്താഞ്ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂര്‍ണം എന്നിവയിലെല്ലാം ജാതിക്ക ചേര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha