പൂക്കൾക്കും ഔഷധ ഗുണം
നിറവും മണവും കൊണ്ട് ആളുകളെ മയക്കുന്ന പൂക്കൾക്കും ഉണ്ട് ഔഷധഗുണങ്ങൾ എന്ന് നമുക്ക് എത്രപേർക്ക് അറിയാം.നാറ്റ്പ്രദേശങ്ങളിൽ സർവ സാധാരണയായി കാണപ്പെടുന്ന മുല്ലപ്പൂവിനുണ്ട് ഗുണങ്ങൾ ഏറെ.മുല്ലയുടെ പച്ചില ചവച്ചിറക്കിയാൽ വായ്പ്പുണ്ണ് ശമിക്കും. മാനസിക സംഘർഷം കുറയ്ക്കാനും മാനസിക ആയാസം ഇല്ലാതാക്കാനും മുല്ലപ്പൂ സുഗന്ധത്തിന് കഴിയുന്നു.കൂടാതെ മുല്ലയുടെ ഇല അരച്ച് മുറിവിലോ ക്ഷുദ്രജീവികളുടെ കടിയേറ്റിടത്തോ ഇടുന്നത് നല്ലതാണ് അവ ശമിക്കുന്നതിനു കാരണമാകുന്നു.
ചെമ്പരത്തി;ഇതിന്റെ ഗുണത്തെ പാട്ടി ആരും പ്രത്യേകിച്ച് പറയേണ്ടതില്ലലോ.മുടി വളരുന്നതിന് വേണ്ടി ഇതിന്റെ പൂവും ഇലയും അരച്ചെടുത്ത മിശ്രിതം നമ്മൾ ഉപയോഗിക്കാറുണ്ട്.കൂടാതെ മറ്റൊരു ഗുണം കൂടി ഉണ്ട് ഇതിന് ചുവന്ന ചെമ്പരത്തി തേനിൽ ചാലിച്ച് നിത്യേന കഴിച്ചാൽ സൗന്ദര്യം വർദ്ധിക്കു൦.
താമരപ്പൂവ് അരച്ചുപുരട്ടുന്നത് ശരീരോഷ്ണം നിമിത്തമുള്ള ചുട്ടുനീറ്റൽ ഇല്ലാതാക്കും. താമരപ്പൂവ് പാലിൽ അരച്ചുകുടിക്കുന്നത് മൂത്രം ചൂടീൽ ശമിപ്പിക്കും. താമരക്കിഴങ്ങും തണ്ടും മാത്രമല്ല, താമരപ്പൂവും അതിസാരം, കോളറ, ജ്വരം, മഞ്ഞപ്പിത്തം, ഹൃദ്റോഗം, രക്തപിത്തം, വസൂരി, ചിക്കൻപോക്സ് എന്നിവയ്ക്കുള്ള ഔഷധക്കൂട്ടുകളിൽ ചേർക്കുന്നുണ്ട്.
ഇളം സുഗന്ധമുള്ള നല്ല വെളുത്ത പുഷ്പമാണ് നന്ത്യാർ വട്ടം ഇതിന്റെ പൂവ് കശക്കി പിഴിഞ്ഞ് നീര് കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ ചൊറിച്ചിൽ ശമിക്കുന്നു.
ഇതുപോലെ ഒരുപാട് ഔഷധ ഗുണമുള്ള പൂക്കൾ നമ്മുടെ ചുറ്റുവട്ടത്തെ നിന്ന് തന്നെ ലഭിക്കുന്നു. നമ്മൾ അറിയുന്നില്ല എന്ന് മാത്രം.
https://www.facebook.com/Malayalivartha