വെറും വയറ്റിൽ കറുവാപ്പട്ട വെള്ളം കുടിക്കു; ആശുപത്രി വാസം ഒഴിവാക്കു
മലയാളികൾ ദിവസവും നേരിടുന്ന ഒരു വെല്ലുവിളിയാണ് ചിട്ടയായ ആരോഗ്യ ശീലം . ഇത് ഇല്ലാത്തതിനാൽ നിമിഷ നേരങ്ങൾക്കുള്ളിൽ പത്തിൽ ഒന്പതുപേരും ദൈനംദിനം ഡോക്ടറെയും മറ്റും സമീപിക്കുകയാണ്. ഇത് ഒഴിവാക്കാനായി നമുക്ക് വീട്ടിൽ തന്നെ ചില ആയുർവേദ പൊടികൈകൾ നടത്താം അതിലൂടെ നഷ്ടപ്പെട്ട ആരോഗ്യത്തെ വീണ്ടും നേടിയെടുക്കാം. അങ്ങനെയുള്ള ഒരു പൊടിക്കൈ വിദ്യയാണ് ഇവിടെ പറയാൻ പോകുന്നത്.അത് മറ്റൊന്നുമല്ല, കറുവാപ്പട്ട തന്നെയാണത്.
വളരെ യേറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഔഷധമാണ് കറുവാപ്പട്ട. ഇതിട്ടു തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റിലും പിന്നെ ദിവസവും പല തവണയുമായി കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.. നല്ല ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും അത്യുത്തമം. ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. വാതം, അണുബാധ, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. ശരീരത്തിലെ ഫ്രീ റാഡിക്കല്‍ കോശങ്ങളുടെ നാശം തടയുന്നതു വഴി ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ തടയാനും ഇത് ഏറെ ഉത്തമം.
ആരോഗ്യപരമായ ഗുണങ്ങള്‍ ഇരട്ടിപ്പിയ്ക്കാന്‍ ഇതില്‍ ലേശം നാരങ്ങാനീരും തേനും ചേര്‍ത്തു വെറുംവയററില്‍ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. കറുവാപ്പട്ട മാത്രമായോ ഇതില്‍ തേനും നാരങ്ങാനീരുമെല്ലാം ചേര്‍ത്തോ വെറുംവയറ്റില്‍ കുടിയ്ക്കാം. ഈ ഒരു ശീലം നിങ്ങളുടെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍, നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഈ പ്രത്യേക വെള്ളം. നാരങ്ങാനീരു ചേര്‍ത്ത് കറുവാപ്പട്ട വെള്ളംകുടിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം. കറുവാപ്പട്ട ആന്റികാര്‍സിനോജനിക് ആണ്. അതായത് ക്യാന്‍സറിനെ ചെറുത്തു നില്‍ക്കാന്‍ ഏറെ ഗുണകരം. പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിനെ ചെറുക്കാന്‍. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു വഴി ക്യാന്‍സര്‍ തടയാനും നാരങ്ങയും ഏറെ ഗുണകരമാണ്.
കൂടാതെ കറുവാപ്പട്ട ആന്റിബാക്ടീരിയല്‍ കൂടി ആണ്. അതായത് രോഗാണുക്കളെ തടയാന്‍ സഹായിക്കുന്നു. ഇതു കൊണ്ടു തന്നെ ഇത് പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ തടയുന്നു. മോണരോഗങ്ങള്‍ ചെറുക്കുന്നതിനും വായ്‌നാറ്റമകറ്റുന്നതിനും ഇത് അത്യുത്തമം.
തടിയും വയറും കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് നാരങ്ങാ, തേന്‍ വെള്ളം പോലെ ആരോഗ്യകരമായ ഒന്നു തന്നെയാണ് കറുവാപ്പട്ട, നാരങ്ങാ, തേന്‍ ചേർത്ത വെള്ളം. തനിയെ കുടിച്ചാലും ഗുണം ചെയ്യും.കൂടാതെ ദഹനം ശക്തിപ്പെടുത്താന്‍ സാധിക്കുന്ന കറുവാപ്പട്ടയ്ക്കു വിശപ്പു കുറയ്ക്കാനും കഴിവുണ്ട്. ഇതുവഴി അമിതഭക്ഷണം ഒഴിവാക്കാം.കറുവാപ്പട്ടയിലെ പോളിഫിനോളുകളാണ് വയര്‍ കുറയ്ക്കാന്‍ സഹായകമായി പ്രവര്‍ത്തിയ്ക്കുന്നത്. പോളിഫിനോളുകള്‍ വയറ്റിലെ കൊഴുപ്പു പെട്ടെന്നു കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
ദഹനത്തിനു സഹായിക്കുന്ന നല്ലൊരു മരുന്നാണ് കറുവാപ്പട്ട. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരം കൂടിയാണ്. പ്രോബയോട്ടിക് ഗുണങ്ങള്‍ ദഹനത്തിനു സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്.അര കപ്പ് വെള്ളത്തില്‍ 1 ടീസ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത് എന്നിവ ചേര്‍ത്തിളക്കി കുടിയ്ക്കുന്നതു ദഹനത്തിനു പറ്റിയ നല്ലൊരു മരുന്നാണ്.
പിന്നെ മറ്റൊന്ന് ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകമാകുന്നു. അലര്‍ജി, കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലത് . ഇത്തരം പ്രശ്‌നങ്ങളുള്ളവര്‍ കറുവാപ്പട്ട തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലത് .
അതേസമയം, കറുവാപ്പട്ട പ്രമേഹത്തിനും ഏറെ ഉത്തമം . ഇതിനു സ്വാഭാവിമ മധുരമുണ്ടെങ്കിലും ഇത് ദോഷകരമല്ല. ഇന്‍സുലിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ട വെള്ളം. അറ്റ് അതുകൊണ്ട് തന്നെ വെറുംവയറ്റില്‍ ഇത്കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ഏറെ നല്ലതാണ്.
സന്ധി വേദനയ്ക്കും ഇത് നല്ലൊരു മരുന്നാണ്. വാതം സന്ധിവാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന്. പൊടിച്ച കറുവാപ്പട്ടയും തേനും തുല്യഅളവില്‍ എടുത്തു കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും കഴിക്കുന്നത് ഗുണം ചെയ്യും.
മൂത്രസഞ്ചിയ്ക്കുണ്ടാകുന്ന വീക്കം മാറ്റാനും കറുവാപ്പട്ട ഏറെ നല്ലതാണ്. ഇതിനു കാരണമാകുന്ന ബാക്ടീരിയകളെ അകറ്റി ശരീരത്തില്‍ നിന്നും ഫഌയിഡ് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. കറുവാപ്പട്ട തേന്‍ മിശ്രിതം ദിവസവും വെറുംവയറ്റില്‍ കഴിച്ചാല്‍ മതിയാകും.
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ് കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ അടങ്ങികിടക്കുന്ന ചീത്ത കൊളസ്‌ട്രോള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമായ ഒന്നാണ് കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്.
ഈ വെള്ളം പല തരത്തില്‍ തയ്യാറാക്കാം. ഇളംചൂടു വെള്ളത്തില്‍ കറുവാപ്പട്ട പൊടി ചേര്‍ത്തിളക്കി കുടിയ്ക്കാം. അല്ലെങ്കില്‍ മുഴുവന്‍ കറുവാപ്പട്ട ഇട്ടു വെള്ളം തിളപ്പിയ്ക്കാം. ഇത് ഒരു മാസമെങ്കിലും വെറുംവയറ്റില്‍ അടുപ്പിച്ചു കുടിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.
https://www.facebook.com/Malayalivartha