പ്രമേഹവും പ്രമേഹാനുബന്ധ രോഗങ്ങളും അലട്ടുകയാണോ ? ശാശ്വത പരിഹാരം നേടാം ആയുർവേദത്തിലൂടെ
മനുഷ്യരിൽ ഏറെ പേരെയും കീഴടക്കുന്ന ഒരു രോഗമാണ് പ്രമേഹം. തെറ്റായ ജീവിത- ആഹാര ക്രമങ്ങളുടെ പിന്നാലെ കടന്നു വരുന്ന ഈ രോഗം പല രോഗങ്ങളും നമ്മുടെ ശരീരത്തിൽ കൊണ്ട് വരുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമത്തിലും അധികമായി കാണപ്പെടുകയും അതോടനുബന്ധിച്ച് ശരീരത്തിൽ ഒരുകൂട്ടം ലക്ഷണങ്ങളും ചേർന്നതാണ് പ്രമേഹം. പ്രമേഹത്തിന് പല ലക്ഷണങ്ങളുണ്ട്. അമിതമായ ദാഹം ,അമിതമായ വിശപ്പ്, വായ, ചുണ്ട്, അന്നനാളം, തൊണ്ട എന്നീ ഭാഗങ്ങൾ വരണ്ടുണങ്ങുക, അടിക്കടിയുള്ള മൂത്രമൊഴിക്കൽ, ഉറക്കക്കുറവ്, ക്ഷീണം,തളർച്ച,മറവി , ലൈംഗീക ബലഹീനത , ചൊറിച്ചിൽ, അണുബാധ (പൂപ്പൽ) എന്നിവ
കൈകാലുകളിലെ നിറവ്യത്യാസം , കൈകാലുകളിലെ സന്ധികൾ, തോളുകൾ എന്നിവയ്ക്ക് പെരുപ്പ്, കാഴ്ചക്കുറവ്, സന്ധിവേദന, പ്രമേഹകുരുക്കൾ, ഉണങ്ങാതെ നിൽക്കുന്ന വ്രണങ്ങൾ ,മോണപഴുപ്പ്, സ്‌പർശന ശേഷിക്കുറവ് തുടങ്ങിയവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് പോലെയുള്ള അസ്വസ്ഥതകളെ ആയുർവേദത്തിലൂടെ തീർച്ചയായും അകറ്റാവുന്നതാണ്. പ്രമേഹത്തിന് പ്രതിവിധിയായി ഇൻസുലിൻ, ഗുളിക, ശരിയായുള്ള പഥ്യവുമൊക്കെ കൂടുതലായി ആശ്രയിക്കുന്നു. എന്നാൽ ആയുർവേദത്തിലും പ്രമേഹത്തെ അകറ്റാൻ മാർഗങ്ങളുണ്ട്. മറ്റ് പാർശ്വ ഫലങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പ്രമേഹത്തിന് പരിഹാരമായി ആയൂർവേദ ചികിത്സയെ ആശ്രയിക്കാവുന്നതാണ്.
ആയുർവേദ വിധിക്കനുസരിച്ച് പ്രമേഹത്തിന് മരുന്ന് സേവിച്ചാലുള്ള ഗുണങ്ങൾ പലതാണ്. അവ ഇതൊക്കെയാണ്; മറ്റു മരുന്നുകളെപ്പോലെ പാർശ്വഫലങ്ങൾ ഇല്ല, മറ്റു മരുന്നുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി താഴുന്നത് തടയുന്നു, ക്രമമായി നിലനിറുത്തുന്നു, വളരെവേഗം മരുന്നിൽനിന്നും രോഗത്തിൽനിന്നും മുക്തിനൽകുന്നു, ശരീര കലകളെപുനരുജ്ജീവിപ്പിച്ച് ഉണർവും ഉന്മേഷവും നൽകുന്നു, പ്രമേഹാനുബന്ധിയായുള്ള മറ്റുരോഗങ്ങളെ ഭേദമാക്കുന്നു, വയറെരിച്ചിൽ കുറച്ച് വയറ്റിനും ശരീരത്തിനും തണുപ്പ് നൽകുന്നു, കൈകാലുകളിലെ നിറവ്യത്യാസം, പെരുപ്പ്, സ്പർശന ശേഷിക്കുറവ് എന്നിവ പരിഹരിക്കുന്നു. ആയുർവദേത്തിൽ വളരെ ഫലപ്രദമായ ചികിത്സകളാണ് പ്രമേഹത്തിനുള്ളത്. മറ്റു വൈദ്യശാസ്ത്രങ്ങളെ അപേക്ഷിച്ച് യാതൊരു പാർശ്വഫലങ്ങളും ആയുർവേദ മരുന്ന് കഴിക്കുന്നതിലൂടെ ഉണ്ടാകുന്നില്ല. കൂടാതെ ദീർഘകാലം മരുന്നുപയോഗിക്കാതെ തന്നെ ചിട്ടയായ ആഹാര ക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ ഭേദമാക്കാൻ സാധിക്കും.
ആയുർവേദ മരുന്നുകളുടെ മറ്റൊരു സവിശേഷത പ്രമേഹത്തോടനുബന്ധിച്ച് ഉണ്ടാകുന്ന രോഗങ്ങളെ അല്ലെങ്കിൽ രോഗ ലക്ഷണങ്ങളെ പൂർണമായും പരിഹരിക്കാനാകും എന്നതാണ്. പ്രമേഹത്തിനായുള്ള മരുന്നുകൾ നിരവധിയാണ്. കഷായം , ഗുളികകൾ, ചൂർണങ്ങൾ, എന്നിവ കിട്ടും . നിശാകതകാദി കഷായം, കതക ഖദിരാദി കഷായം, നിരൂര്യാദി ഗുളിക, ചന്ദ്രപ്രഭാഗുളിക, നിരവധി പേറ്റന്റ് ഗുളികൾ, പ്രമേഹത്തിനായി പ്രത്യേകം ഉണ്ടാക്കിയെടുക്കുന്ന ചൂർണങ്ങൾ, ആമലകാസവം, അയസകൃതി തുടങ്ങി നിരവധി യോഗങ്ങൾ പ്രമേഹത്തിനായിട്ടുണ്ട്. ഇതുകൂടാതെ ചില ഒറ്റമൂലികൾ, ഉലുവ, മഞ്ഞൾ, നെല്ലിക്ക, ഞാവൽ, കൂവളം എന്നിവ ചേർന്ന ചില പ്രയോഗങ്ങളും ഫലപ്രദമായി കണ്ടുവരുന്നു. പച്ചമഞ്ഞൾ, നെല്ലിക്കാനീര് എന്നിവ സമാംശത്തിൽ എടുത്ത് നിത്യേന വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി നിരീക്ഷിച്ചാൽ ആ വ്യത്യാസം നമുക്ക് നേരിട്ട് മനസിലാക്കാം. ഈ പറഞ്ഞ ആയുർവേദ രീതികളിലൂടെ പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഉറപ്പാണ്. പ്രമേഹ രോഗികൾക്ക് ആയുർവേദത്തിലേക്ക് തിരിയാവുന്നതാണ്. ഓരോ രോഗിയുടെയും രോഗസ്വഭാവം അനുസരിച്ചാണ് ഡോക്ടര്‍മാര്‍ മരുന്ന് നിര്‍ദേശിക്കുന്നത്.
നിത്യവും എണ്ണതേച്ചു കുളിക്കണം. പ്രത്യേകിച്ചും തലയിലും ചെവിയിലും പാദത്തിലും. ഡയബറ്റിക് ന്യൂറോപ്പതിയെ തടഞ്ഞുനിര്‍ത്താന്‍ ഈ ശീലം സഹായിക്കും. ത്വക്കിനും കണ്ണിനും പ്രയോജനം ലഭിക്കുംപകലുറക്കം , വ്യായാമം ഇല്ലായ്മ ഇവ ആദ്യം തന്നെ പ്രമേഹ രോഗികൾ ഒഴിവാക്കണം. തൈര്, നെയ്യ്, മത്സ്യം, മാംസം, പഞ്ചസാര, ശർക്കര, അരച്ചുണ്ടാക്കിയ ആഹാരം, പൂവൻപഴം, തേങ്ങ, കിഴങ്ങുവർഗങ്ങൾ എന്നിവയും ആഹാരത്തിൽ നിന്നും ഒഴിവാക്കേണ്ടതാണ്.ഒരിക്കല്‍ പാകംചെയ്തുകഴിഞ്ഞ ആഹാരം വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഫ്രിഡ്ജില്‍വച്ച് പഴകിയ ആഹാരവും ഉപയോഗിക്കരുത്
പ്രമേഹം അകറ്റാൻ പല ഒറ്റ മൂലികളും പരീക്ഷിക്കാവുന്നതാണ്. പച്ചമഞ്ഞൾ, പച്ചനെല്ലിക്ക ഇവയുടെ നീര് 25 മില്ലി വീതം ആവശ്യത്തിനു തേനും ചേർത്ത് രാവിലെ വെറുവയറ്റിൽ സേവിക്കുക. നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ ഒരൗൺസ് നീരിൽ രണ്ട് ടീസ്പൂൺ വരട്ടുമഞ്ഞളിന്റെ പൊടി ചേർത്തു സേവിക്കുന്നതും പച്ചനെല്ലിക്കയും മഞ്ഞളും തുല്യമായി ചേർത്തരച്ചു 20 ഗ്രാം വരെ രാവിലെ വെറും വയറ്റിൽ സേവിക്കുന്നതും ഗുണകരമാണ്. കന്മദം പൊടിച്ചത് അഞ്ചുഗ്രാം വരെ സേവിക്കുന്നത് പ്രമേഹശമനത്തിന് നല്ലതാണ്. തേൻ ചേർക്കുമ്പോൾ അത് നല്ല ചെറുതേൻ ആണെന്ന് ഉറപ്പ് വരുത്തുക. ഗോതമ്പ്, മുളയരി, യവം ഇവയിലൊന്ന് ത്രിഫലകഷായത്തില്‍ ഇട്ടുവച്ചിരുന്നിട്ട് രാവിലെ വറുത്തുപൊടിച്ച് ഉപയോഗിക്കാം. ത്രിഫലത്തോട്, മുത്തങ്ങ, മഞ്ഞള്‍, ദേവതാരം ഇവയുടെ കഷായത്തിലും മഞ്ഞള്‍പ്പൊടി കഴിക്കാം. ഔഷധങ്ങളാല്‍ പാകപ്പെടുത്തിയ മോരും നെല്ലിക്കാകഷായവും ചേര്‍ത്ത് ചെയ്യുന്ന തക്രധാര പ്രമേഹത്തിന് വളരെ ഫലംതരുന്നു. ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്കും ആധുനിക ഔഷധങ്ങളാല്‍ ചികിത്സിക്കുന്നവര്‍ക്കും ഒപ്പം ആയുര്‍വേദ ഔഷധങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സേവിക്കാവുന്നതാണ്. ഒറ്റ മൂലികൾ ചെയ്യാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക് ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം അത് പരീക്ഷിക്കുക.
https://www.facebook.com/Malayalivartha