സന്ധിവാതത്തിന് നീലഅമരി
മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ ശമിക്കുന്നതിനും പ്രസിദ്ധിപെറ്റ വിഷഹര സസ്യമാണ് നീലഅമരി. ശരീരത്തില്‍ ഏല്‍ക്കുന്ന വിഷാംശത്തെ നിര്‍വീര്യമാക്കുന്ന കഷായയോഗങ്ങളില്‍ ഇതിന്റെ വേര് ഉപയോഗിക്കുന്നു.
നീലീഭൃംഗാദികേരത്തിലെ പ്രധാന ചേരുവ നീലഅമരിയുടെ ഇലയാണ്. സന്ധിവാതത്തിനും ആമവാതത്തിനും ഉപയോഗിക്കാം. പല്ലിവിഷത്തിന് അമരിവേരും നന്നാറി കിഴങ്ങും പശുവിന്‍ പാലില്‍ അരച്ചുകഴിച്ചാല്‍ വിഷം ശമിക്കും. കൂവളക്കായയുടെ മജ്ജയില്‍ അമരിവേര് അരച്ച്‌തേച്ചാല്‍ നരച്ചമുടി കറുപ്പ് നിറമാകും. അമരിയില, കഞ്ഞണ്ണി, ഉഴിഞ്ഞ, പച്ചനെല്ലിക്ക ഇവ ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസത്തില്‍ അഞ്ജനക്കല്ലും ഇരട്ടിമധുരവും കല്ക്കമായി ചേര്‍ത്ത് പശുവിന്‍പാല്‍, ആട്ടിന്‍പാല്‍, എരുമപ്പാല്‍, തേങ്ങാപ്പാല്‍ എന്നിവയും വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി അരിച്ചെടുത്ത് തേച്ചാല്‍ മുടികൊഴിച്ചില്‍ ശമിച്ച് മുടി നല്ല കറുപ്പ് നിറത്തോട്കൂടി ഇടതൂര്‍ന്നുവളര്‍ന്നു വരും.
https://www.facebook.com/Malayalivartha