നമ്മുടെ പഴമക്കാര്‍ മുടി സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത്?
ഇപ്പോള്‍ എല്ലാവരുടെയും മുടി കൊഴിച്ചിലും താരനും പരിഹാരമെന്നോണം പലതരം ഷാമ്പുകളും ഹെയര്‍ കണ്ടിഷനറുകളും വാങ്ങി ഉപയോഗിക്കാറാണ് പതിവ്. എന്നാല്‍ നമ്മുടെ പഴമക്കാര്‍ മുടി സംരക്ഷണത്തിന് ഉപയോഗിച്ചിരുന്നത് ചെമ്പരത്തിയും കഞ്ഞി വെള്ളവുമാണ്. അതുകൊണ്ട് തന്നെ അവരുടെ തലമുടിക്ക് ഒരു കുഴപ്പവും സംഭവിച്ചിട്ടുമില്ല. നമ്മുടെ ചുറ്റുമുള്ള പ്രായമായവരെ ഒന്നുശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകും. ഇപ്പോള്‍ ഒരു അമ്പത് അറുപത് വയസ്സ് പ്രായമായവരുടെ തലമുടി അല്പം നരച്ചു മാത്രമെ തുടങ്ങിയിട്ടുണ്ടാവൂ. കഞ്ഞിവെള്ളം എന്ന് പറയുന്നത് വലിയ സംഭവമൊന്നുമല്ല. ചോറുവയ്ക്കുന്ന എല്ലാവീട്ടിലും ലഭ്യമാകുന്ന ഒന്നു തന്നെ. ചെമ്ബരത്തി ഈ കാലഘട്ടത്തില്‍ ലഭ്യമാണെങ്കിലും സുലഭമല്ല. കഞ്ഞി വെള്ളം ഒരു ദിവസം പഴകിയ ശേഷമാണ് ഉപയോഗിക്കേണ്ടത്. ഇത് മുടിക്ക് ഏറെ ഗുണം ചെയ്യും. ആയുര്‍വേദ പ്രകാരം, മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും പ്രശസ്തമായ ഔഷധസസ്യങ്ങളിലൊന്നാണ് ചെമ്പരത്തി.
നല്ലൊരു ഷാംപൂവും ഒപ്പം കണ്ടീഷറണുമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നും കൂടിയാണ് ചെമ്ബരത്തി. എന്നാല്‍ ഷാംപൂവിനെപ്പോലെ മുടി വരണ്ടതാക്കുകയുമില്ല. എണ്ണ കാച്ചാനും ഇതേറെ നല്ലതാണ്.പുളിച്ച കഞ്ഞിവെള്ളത്തില്‍ ചെമ്ബരത്തിപ്പൂ ഇട്ട് കൈ കൊണ്ട് നല്ലതു പോലെ അമര്‍ത്തി ഞെക്കി പിഴിയുക. ഈ മിശ്രിതമാണ് തലയില്‍ തേയ്ക്കുന്നത്. ഇതു തലയില്‍ തേയ്ക്കുന്നതിന് മുന്‍പ് മുടിയിലും തലയിലും ഓയില്‍ പുരട്ടുക. ശിരോചര്‍മം മുതല്‍ മുടിത്തുമ്ബു വരെ ഇതു പുരട്ടാവുന്നതാണ്. മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണിത്.മുടിയ്ക്കു തിളക്കവും മിനുക്കവും നല്‍കാന്‍ ഇതേറെ ഗുണം ചെയ്യുന്നു.മാത്രമല്ല താരനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പ്രത്യേക കൂട്ട്. മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാനും ഇത് ഏറെ പ്രയോജനപ്രദമാണ്. ചെമ്പരത്തിപ്പൂ ലഭ്യമായില്ലെങ്കില്‍ തലേദിവസം എടുത്തുവച്ച് പുളിച്ച കഞ്ഞിവെള്ളം മാത്രം തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചാലും വളരെ നല്ലതാണ്.
https://www.facebook.com/Malayalivartha