എത്ര കടുത്ത ഗ്യാസ് പ്രശ്‌നവും മാറ്റും അയമോദകം കഷായം...അയമോദകത്തിനോടൊപ്പം ഇന്തുപ്പ് കൂടി ചേർത്ത് കഷായം തയ്യാറേക്കേണ്ട വിധം
ഗ്യാസ്, അസിഡിറ്റി എന്നിവ പലരേയും അലട്ടുന്ന പ്രശ്‌നങ്ങളാണ്. ചിലര്‍ക്കിത് വല്ലപ്പോഴുമുണ്ടാകുമെങ്കിലും ചിലര്‍ക്ക് ഇത് സ്ഥിരം പ്രശ്‌നമാണ്. പലപ്പോഴും ഭക്ഷണങ്ങളാണ് ഗ്യാസിനു പുറകിലെ കാരണങ്ങള്‍. ഗ്യാസുണ്ടാക്കാന്‍ ഇടയാക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്.
ഇതു പോലെ തന്നെ സ്‌ട്രെസ്, ടെന്‍ഷന്‍, വ്യായാമക്കുറവ്, മലബന്ധം പോലുള്ള പല പല പ്രശ്‌നങ്ങളും ഗ്യാസിനും അസിഡിറ്റിക്കുമെല്ലാം ഇടയാക്കാറുണ്ട്. ഇതിനായി അന്റാസിഡ് പോലുള്ള ശീലമാക്കിയാല്‍ ഇത് സ്ഥിരം ശീലമാകും. ആരോഗ്യത്തിന് നല്ലതല്ല. പകരം നമുക്ക് പരീക്ഷിയ്ക്കാവുന്ന സുരക്ഷിതമായ അടുക്കള വൈദ്യങ്ങളുണ്ട്.
ഇത്തരത്തിലുള്ള ഒന്നാണ് അയമോദകം .. കേരളത്തിന് പുറത്തുള്ളവര്‍ കൂടുതലായി ഉപയോഗിയ്ക്കുമെങ്കിലും മലയാളികൾ ഭക്ഷണത്തിൽ ചുരുങ്ങിയ രീതിയില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് അജൈ്വന്‍ അഥവാ അയമോദകം. ഇതിന്റെ ഗന്ധവും രുചിയും പലര്‍ക്കും പിടിയ്ക്കില്ലെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. അയമോദകം വയറിനുള്ള പ്രധാന മരുന്നാണ്. ദഹനക്കേട്, അസിഡിറ്റി തുടങ്ങഇയ പ്രശ്‌നങ്ങള്‍ക്കുള്ള ഈ പ്രത്യേക മരുന്ന് തടിയും വയറും കുറയ്ക്കാനുള്ള നല്ലൊന്നാന്തരം വീട്ടുവൈദ്യം കൂടിയാണ്.
പ്രത്യേക രീതിയിൽ ഉണ്ടാക്കുന്ന അയമോദക കഷായത്തിനു ഗുണങ്ങൾ ഏറെയുണ്ട് . ഇതിന് രണ്ടേ രണ്ടു ചേരുവകള്‍ മതിയാകും.അയമോദകമാണ് പ്രധാന ചേരുവ. അജ്വെയ്ന്‍ എന്നും ഇത് അറിയപ്പെടുന്നു. ജീരകം പോലെ കുഞ്ഞന്‍ വസ്തുവായ ഇതിന് തീക്ഷ്ണ ഗന്ധവുമുണ്ട്. ദഹനത്തിനു മികച്ച ഒന്നാണിത്. ഇതിലെ നാരുകളാണ് ഇതിനു സഹായിക്കുന്നത്.
അയമോദകം ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തപ്പെടുത്തുവാനും ഈ പ്രത്യേക ഭക്ഷണ വസ്തുവിന് കഴിയുന്നു.കുടലിന്റെ ആരോഗ്യത്തിനു മികച്ച ഒന്നാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്
ഇതിനൊപ്പം ഇന്തുപ്പ് കൂടി ഉപയോഗിയ്ക്കുന്നു. ഇത് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഇത് ആയുര്‍വേദ മരുന്നുകളിലെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് തയ്യാറാക്കാന്‍ ഏറെ എളുപ്പമാണ്. അയമോദകം ഒരു ടീസ്പൂണ്‍ ഒന്നര കപ്പ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കണം. ഇത് വാങ്ങി വയ്ക്കണം. ഇതില്‍ ഒരു നുള്ള് ഇന്തുപ്പ് കൂടി ചേര്‍ത്തിളക്കി ഇളം ചൂടോടെ കുടിയ്ക്കാം. ഇത് ഗ്യാസ് അസിഡിറ്റി പ്രശ്‌നങ്ങള്‍ക്ക് ഏറെ നല്ലതാണ്.
സ്ത്രീകള്‍ക്ക് ഏറെ നല്ലൊരു മരുന്നാണിത്. ആര്‍ത്തവ സമയ പ്രശ്‌നങ്ങള്‍ക്കു ചേര്‍ന്നൊരു മരുന്നാണിത്. വയറുവേദനയ്ക്ക് ഇത് നല്ലൊരു പരിഹാരമാണ്.സ്ത്രീകള്‍ക്ക് ഏറെ നല്ലൊരു മരുന്നാണിത്.
ആര്‍ത്തവ സമയ പ്രശ്‌നങ്ങള്‍ക്കു ചേര്‍ന്നൊരു മരുന്നാണിത്. ഗര്‍ഭ പാത്രം പുറത്തേയ്ക്കു തള്ളി വരുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഗുണകരമാണ്. സ്ത്രീകള്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള യൂറിനറി ഇന്‍ഫെക്ഷന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു പ്രതിവിധിയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
വയറിന്റെ ആരോഗ്യത്തിന് ഇതേറെ നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണിത്. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പും പുറന്തള്ളുവാനും ഇതു സഹായിക്കുന്നു. കുട്ടികള്‍ക്കു വിരശല്യത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്ത്. അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുവാനും ഇതേറെ നല്ലതാണ്. കുട്ടികള്‍ക്കു പോലും ഗ്യാസ് പ്രശ്‌നങ്ങളില്‍ നിന്നും മോചനം നല്‍കാന്‍ ഇതിലൂടെയാകും.
അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ തുടര്‍ച്ചയായി അഞ്ച് ദിവസം കഴിച്ചാൽ പൊണ്ണത്തടി കുറയും ..തുടര്‍ച്ചയായി അഞ്ച് ദിവസം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് പത്ത് ദിവസത്തേക്ക് കഴിയ്ക്കരുത്. പിന്നീട് കൊഴുപ്പ് ശരീരത്തില്‍ വര്‍ദ്ധിയ്ക്കുന്നു എന്ന് തോന്നിയാല്‍ വീണ്ടും ശീലമാക്കാം.
ശരീരത്തിൽ ഉള്ള ട്യൂമര്‍, ആര്‍ത്രൈറ്റിസ് ,കുട്ടികളിലെ വിര ശല്യം, യൂറിനറി ഇന്‍ഫെക്ഷൻ ,ആര്‍ത്തവ പ്രശ്‌നങ്ങള്‍, എന്നിവർക്കെല്ലാം അയമോദകം നല്ലതാണ്. എന്നാൽ ഗർഭിണികൾ , കിഡ്‌നി പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവർ അയമോദകം ഉപയോഗിക്കരുത്
https://www.facebook.com/Malayalivartha