ഔഷധക്കഞ്ഞി തയ്യാറാക്കാം
കര്‍ക്കടക മാസം പിറന്നതോടെ ഇനിയുള്ള ഒരുമാസക്കാലം ഔഷധക്കഞ്ഞി കുടിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. ഔഷധച്ചെടിച്ചാറുകളും സുഗന്ധവ്യഞ്ജനങ്ങളും ചേര്‍ത്തുള്ളതാണ് ഈ കഞ്ഞിയെന്നതാണ് ഔഷധക്കഞ്ഞിയുടെ പ്രത്യേകത.
കുറഞ്ഞത് ഏഴുദിവസമെങ്കിലും ഔഷധക്കഞ്ഞി കുടിക്കണം. കഞ്ഞി കുടിക്കുന്ന ദിവസങ്ങളില്‍ പഥ്യം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ചായ, ഇറച്ചി, മീന്‍, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ ഒഴിവാക്കണം. കഞ്ഞി കുടിച്ച് തുടര്‍ന്നുള്ള കുറച്ചുനാളുകളും ഈ പഥ്യം പാലിക്കേണ്ടതാണ്. ഏഴുദിവസമാണ് കഞ്ഞി കുടിക്കുന്നതെങ്കില്‍ പതിനാലു ദിവസം പഥ്യം പാലിക്കേണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ഔഷധക്കഞ്ഞി എപ്പോഴും അത്താഴമാക്കുന്നതാണ് നല്ലത്.
അഞ്ചുപേര്‍ക്ക് കുടിക്കാനുള്ള കഞ്ഞി വയ്ക്കാനുള്ള പാചകക്കുറിപ്പ്
നീരെടുക്കാനുള്ളവ: ഒരുപിടി ഓരില, മൂവില, ചെറുവഴുതന, ചെറൂള, പുത്തരിച്ചുണ്ട, കുറുന്തോട്ടി, തഴുതാമ, കരിങ്കുറിഞ്ഞി, വയല്‍ച്ചുള്ളി, കുഞ്ഞുണ്ണി, പൂവാങ്കുറുന്നില, മുക്കുറ്റി, പൊടിത്തൂവ, നന്നാറി, തറുതാവില്‍, കടലമുക്ക്, പാറവള്ളി, ഇടിഞ്ഞില്‍, പെരുക്കിന്‍കട, കഞ്ഞിത്തൂവ, വെന്നി, തുമ്പ, മുയല്‍ച്ചെവിയന്‍, തൊട്ടാവാടി, കീഴാര്‍നെല്ലി
പൊടിച്ചെടുക്കാനുള്ളവ:
ഞെരിഞ്ഞില്‍ 50 ഗ്രാം
ചുക്ക് 20 ഗ്രാം
വരട്ടുമഞ്ഞള്‍ 100 ഗ്രാം
കറുകപ്പട്ട 30 ഗ്രാം
മല്ലി 100 ഗ്രാം
ചതൂപ്പ 20 ഗ്രാം
കഞ്ഞിക്ക് ആവശ്യമായവ
ജീരകം 20 ഗ്രാം
ഉലുവ 100 ഗ്രാം
അശാളി 20 ഗ്രാം
കക്കിന്‍കായ 5 എണ്ണം
ഉണക്കലരി 300 ഗ്രാം
തേങ്ങ ഒരു മുറി
ഇന്തുപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: കക്കിന്‍കായ തലേന്ന് വെള്ളത്തിലിടുക. രാവിലെ വെള്ളമൂറ്റി വേറെ വെള്ളത്തിലിട്ടു വയ്ക്കുക. ഉലുവയും തലേദിവസം തന്നെ വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേ ദിവസത്തേക്ക് ഇത് മുളച്ചു വരും. കഞ്ഞി വയ്ക്കുമ്പോള്‍ കക്കിന്‍കായയും തേങ്ങയും അരയ്ക്കുക. അരിയും മുളപ്പിച്ച ഉലുവയും വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ ജീരകം, അശാളി എന്നിവചേര്‍ക്കുക. തിളച്ചു കഴിയുമ്പോള്‍ അരച്ചുവച്ച തേങ്ങ ചേര്‍ക്കുക.ശേഷം പൊടിച്ചു വച്ച മരുന്നുകൂട്ടുകള്‍ ചേര്‍ത്ത് തിളപ്പിക്കുക.ശേഷം ഇലച്ചാറുകള്‍ചേര്‍ത്ത് തിളപ്പിക്കുക. തിളച്ച കഞ്ഞി ഇറക്കി വച്ച് ഇന്തുപ്പ് ചേര്‍ത്ത് കഴിക്കാം. സ്വാദിനായി നെയ്യ് കൂടിചേര്‍ക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha