ആയൂര്‍വേദം, ആയുസുനെക്കുറിച്ചുള്ള വേദം
ലോകം ഇന്ന് സകലമാന രോഗങ്ങളുടേയും കൈപ്പിടിയിലാണ്. രോഗങ്ങള്‍ വന്നാലുടന്‍ ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ് അധികവും. എന്നാല്‍ അതിന്റെ സൈഡ് ഇഫക്‌ട് ആരും ചിന്തിക്കുന്നില്ല. ഇവിടെയാണ് ആയൂര്‍വേദത്തിന്റെ പ്രസക്തി. തികച്ചും ഭാരതീയമായ ആരോഗ്യ സംരക്ഷണ രീതിയാണ് ആയൂര്‍വേദം. ആയുസുനെക്കുറിച്ചുള്ള വേദം എന്നാണ് ഈ പദത്തിനര്‍ത്ഥം. യാതൊരുവിധ സൈഡ് ഇഫക്‌ടും ആയുര്‍വേദത്തിനില്ല. കഴിക്കുന്ന ആയൂര്‍വേദ ഔഷധം ഒരിക്കലും വിഷമാകുന്നില്ല. ഒരര്‍ത്ഥത്തില്‍ അല്ലങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ അവ ശരീരത്തിനു ഗുണകരമാകുന്നു.
ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്, രോഗം വരാതെ സൂക്ഷിക്കലാണ്. അത്‌കൊണ്ട് തന്നെ ആയൂര്‍വേദത്തിന് രണ്ട് ചികിത്സാ വിധികളുണ്ട്. സ്വസ്‌ഥ ചികിത്സയും, ആതുര ചികിത്സയും.
രോഗമില്ലാത്തയാളുടെ ആരോഗ്യം ഉയര്‍ന്ന നിലനാരത്തില്‍ കാത്തു സൂക്ഷിക്കുന്നതിനും രോഗം വരാതെ കാക്കുന്നതിനും വേണ്ട എല്ലാ ചികിത്സാ നി൪ദ്ദേശങ്ങളും അടങ്ങിയ ശാഖയാണ് സ്വസ്‌ഥചികിത്സ അഥവാ സുഖ ചികിത്സ. രോഗം വന്നാല്‍ ചികിത്സിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ശാഖയെ ആതുര ചികിത്സ എന്നും നിളിക്കുന്നു.
സുഖചികിത്സ
വ്യക്തികളുടെ ശരീരബലത്തേയും പ്രതിരോധശേഷിയേയും മെച്ചപ്പെടുത്താനായി നടത്തുന്ന ആയൂര്‍വേദ ചികിത്സാ സമ്പ്രദായമാണ് സുഖ ചുകിത്സ അല്ലങ്കില്‍ സ്വസ്ഥ ചികിത്സ. ജിവിത രീതികൊണ്ടും ആഹാര രിതി കൊണ്ടും ശരീരം മലിനമാകുന്നു. ശരീരത്തിലെ ഈ മാലിന്യങ്ങള്‍ പുറത്തുകളയുക, ശരീരത്തിന്റെ ദഹനശേഷിയും ആരോഗ്യ ശേഷിയും വര്‍ദ്ധിപ്പിക്കുക, രോഗ പ്രതിരോധ ശേഷിയും കായബലവും കൂട്ടുക എന്നിവയാണ് സുഖചികിത്സയുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍. സമഗ്രമായ ആരോഗ്യ രക്ഷക്കായി ശരീരത്തിനേയും മനസ്സിനേയും സജ്ജമാക്കുകയും ചെയ്യുകയാണ് ഈ ചികിതിസ കൊണ്ടുദ്ദേശിക്കുന്നത്. ആയുര്‍വേദത്തില്‍ സുഖ ചികിത്സയെപ്പറ്റി പ്രത്യേക പരാമര്‍ശമൊന്നുമില്ല. എന്നാല്‍ ആയൂര്‍വേദത്തിലെ ചികിത്സാ പദ്ധതികളും തത്വങ്ങളും ഉള്‍പ്പെടുത്തി ശാരീരിക സൗഖ്യം ഉണ്ടാക്കാം. സുഖ ചികിത്‌സയില്‍ മസാജ്, പിഴിച്ചില്‍ ഞവരക്കിഴി എന്നിവയാണുള്ളത്. ഇതിനുശേഷം പഞ്ചകര്‍മ്മ ചികിത്സയുമുണ്ട്.
ആതുര ചികിത്സ
മിക്കവാറും എല്ലാ രോഗങ്ങള്‍ക്കുമുള്ള പ്രതിനിധി ആയുര്‍വേദത്തിലുണ്ട്. ചിട്ടയായ ചികിത്സയും ഭക്ഷണക്രമവുംകൊണ്ട് രോഗങ്ങളില്‍ നിന്നും മുക്തി നേടാവുന്നതാണ്.
https://www.facebook.com/Malayalivartha