തുളസി മാഹാത്മ്യം
- ഹിന്ദുക്കള്‍ ഏറ്റവും പവിത്രവും പുണ്യകരവുമായി ആരാധിച്ച് വരുന്ന ഒരു ചെടിയാണ് തുളസി.മനുഷ്യനാവശ്യമായ നിരവധി ഔഷധഗുണങ്ങള്‍ തുളസിക്കുണ്ട്. ലക്ഷ്മിദേവിതന്നെയാണ് തുളസിച്ചെടിയായി അവതരിക്കുന്നത് എന്നാണ് ഹൈന്ദവവിശ്വാസം.
തുളസിയില്ലാത്ത വീടിന് ഐശ്വര്യമില്ലെന്നാണ് പണ്ടുള്ള് പറയുന്നത്. നല്ലൊരു അണുനാശിനിയും ആന്റി ഓക്‌സിഡന്റുമാണ് തുളസി. തുളസിയുടെ ഇല, പൂവ്, കായ്, തൊലി, തടി, വേര് സകലഭാഗങ്ങളും പവിത്രമായിട്ടാണ് കാണുന്നത്. തുളസി ഉപയോഗിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ പരിചയപ്പെടാം.
മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ തുളസിക്ക് കഴിയും. മുഖക്കുരുവിന് മുകളില്‍ തുളസി അരച്ചിടുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്. - തുളസിയിലകള്‍ കടിച്ചു ചവച്ചു തിന്നാല്‍ രക്തം ശുദ്ധീകരിക്കപ്പെടുകയും ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കുകയും ചെയ്യും.
- തുളസിയില്‍ അടങ്ങിയിരിക്കുന്ന യൂജിനോള്‍ ഹൃദയരോഗ്യത്തിനും ബി പി കുറയുന്നതിനും സഹായിക്കും.
- ജലദോഷം, പനി എന്നി രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രകൃതിദത്ത ഔഷധമാണ് തുളസി. തുളസി ഇലയും കുരുമുളകും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവശ്യത്തിന് ശര്ക്ക്രയും തേയിലയുമിട്ട് തയ്യാറാക്കിയ ചായ കുടിച്ചാല്‍ ജലദോഷം മാറും.
- തലേദിവസം അഞ്ച് തുളസിയില ഒരു ഗ്ലാസ് വെള്ളത്തിലിട്ട് വച്ചശേഷം രാവിലെ കുടിച്ചാല്‍ പല രോഗങ്ങള്‍ക്കും ശമനമുണ്ടാകും.
- കൃഷ്ണതുളസിയുടെ ഇല ചതച്ച് നീര് ചൂടാക്കി ചെവിയില്‍ ഒഴിച്ചാല്‍ ചെവി വേദന കുറയും.
- തുളസി ഇല നീരില്‍ ഏലയ്ക്കാ പൊടിച്ച് കഴിച്ചാല്‍ ഛര്‍ദി കുറയും.
- തുളസിയും ചെറുനാരങ്ങാ നീരും കൂടി അരച്ച് പുരട്ടിയാല്‍ പുഴുക്കടി മാറിക്കിട്ടും.
- തുളസിനീരില്‍ മഞ്ഞള്‍ അരച്ച് ചേര്‍ത്ത് കഴിക്കുകയും പുരട്ടുകയും ചെയ്താല്‍ ചിലന്തി വിഷബാധയ്ക്ക് ശമനമുണ്ടാകും.
- തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം ദിവസവും രാവിലെയും വൈകിട്ടും കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.
- ചുമ, കഫക്കെട്ട് എന്നിവയ്ക്ക് തുളസിയില നീര്, ചുവന്നുള്ളി നീര്, തേന്‍ എന്നിവ ഓരോ സ്പൂണ്‍ വീതം സമം ചേര്‍ത്ത് രണ്ടു നേരം വീതം കുടിക്കുക.
- കൊതുക് ശല്യം കുറയ്ക്കാന്‍ വീടിനു ചുറ്റും തുളസി ചെടികള്‍ വളര്‍ത്തി യാല്‍ മതി.
https://www.facebook.com/Malayalivartha